city-gold-ad-for-blogger

കേരള കര്‍ഷക സംഘം ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഉദുമ: (www.kasargodvartha.com 07.10.2016) ഉദുമ ഗ്രാമപഞ്ചായത്തിനകത്തെ കര്‍ഷകരുടെ വയറ്റത്തടിച്ച, സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ വളം, വിത്തുള്‍പ്പെടെയുള്ള കാര്‍ഷിക ആനുകുല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ, സര്‍ക്കാര്‍ അനുവദിച്ച പെന്‍ഷന്‍ ഓണം കഴിഞ്ഞ് മാസം പിന്നിട്ടിട്ടും ഇനിയും കൊടുത്തു തീര്‍ക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിനെതിരെ കേരള കര്‍ഷക സംഘം ഉദുമാ പഞ്ചായത്ത് കമ്മറ്റി പ്രക്ഷോഭം സംഘടിപ്പിച്ചു.

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സാധാരണക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനു വേണ്ടി സ്വീകരിച്ച നടപടിയെ തുരങ്കം വെക്കുകയായിരുന്നു ഉദുമ ഗ്രാമപഞ്ചായത്തിലെ ഭരണകര്‍ത്താക്കളെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍ ആരോപിച്ചു. അനുവദിക്കപ്പെട്ട ക്ഷേമ പെന്‍ഷനുകള്‍ പോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, വിളവെടുപ്പു തുടങ്ങിയിട്ടും വളം വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. ഗ്രാമസഭകള്‍ പോലും യഥാവിധി നടത്താന്‍ കഴിയാത്ത വിധം ഭരണസമിതി വീര്‍പ്പു മുട്ടി നില്‍ക്കുകയാണ്.

ഇനിയും അലംഭാവം തടര്‍ന്നാല്‍ തുടര്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും കെ വി കുഞ്ഞിരാമന്‍ ഓര്‍മ്മിപ്പിച്ചു. ബി നാരായണന്‍ അധ്യക്ഷത വഹിച്ചു. സിപിഎം പാലക്കുന്ന് ലോക്കല്‍ സെക്രട്ടറി മധു മുതിയക്കാല്‍, ഉദുമ ലോക്കല്‍ സെക്രട്ടറി അഹ് മദ് ഷാഫി, കര്‍ഷക സംഘം ഉദുമ ഏരിയാ സെക്രട്ടറി കുന്നൂച്ചി കുഞ്ഞിരാമന്‍, ലോക്കല്‍ കമ്മറ്റി അംഗം സുധാകരന്‍ ചിറമ്മല്‍, കൃഷ്ണന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകസംഘം ഉദുമ ഏരിയ സെക്രട്ടറി കെ വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

കേരള കര്‍ഷക സംഘം ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Keywords:  Kerala, kasaragod, Uduma, farmer, Office, Panchayath, CPM, Grama panchayath, Blocked, Palakkunnu, KV Kunhiraman, Pension, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia