വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
Apr 3, 2012, 19:21 IST

കാസര്‍കോട്: സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി അടക്കം രണ്ടുപേരെ ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ പരേതനായ അബൂബകറിന്റെ മകനും കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുനാഫിറി(16)നെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. മാര്‍ച്ച് 27ന് ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയും ബട്ടമ്പാറ സ്വദേശിയുമായ മഹേഷ്(17), മുനാഫിറിന്റെ സഹപാഠി ബട്ടമ്പാറയിലെ വിഷ്ണു (16) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ചൊവ്വാഴ്ച രാത്രി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കും.
Keywords: Student, Stabbed, Kasaragod, Kerala, Arrest, Police
Related post
സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥിയെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു