city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഠനത്തിലും കലാസാഹിത്യരംഗത്തും പ്രതിഭ തെളിയിച്ച് ദേവികാഗംഗന്‍

നീലേശ്വരം: (www.kasargodvartha.com 03.06.2016) ഈ വര്‍ഷത്തെ സി ബി എസ് ഇ നടത്തിയ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും നൂറ് ശതമാനം മാര്‍ക്ക് നേടി ദേവികാഗംഗന്‍. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

പഠനത്തിലും കലാസാഹിത്യരംഗത്തും പ്രതിഭ തെളിയിച്ച് ദേവികാഗംഗന്‍പഠനത്തില്‍ മാത്രമല്ല 2011 മുതല്‍ 2015 വരെ സംസ്ഥാന തല കലോത്സവത്തില്‍ കഥ, കവിത ഉപന്യാസ രചനകളില്‍ ഒന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്. നാടകാഭിനയത്തിലും മികവു കാട്ടിയിട്ടുണ്ട്.

സഹോദയ, ദീപിക ഐ ക്യൂ, ഗുരുശിഷ്യ, ഒളിമ്പ്യാഡ് എന്നീ സ്‌കോളര്‍ഷിപ്പുകളും എല്ലാവര്‍ഷവും ദേവിക കരസ്ഥമാക്കിയിട്ടുണ്ട്. മനോരമ ദിനപത്രം, പ്രാദേശിക പത്രങ്ങള്‍, വിവിധ സംഘടനകള്‍ പുറത്തിറക്കിയ സുവനീറുകളിലും ദേവികയുടെ കവിതകള്‍ പ്രസിദ്ധികൃതമായിട്ടുണ്ട്.

മഞ്ചേശ്വരം റജിസ്ട്രാഫിസിലെ ജീവനക്കാരനായ ഗംഗാധരന്റെയും പാന്‍ടെക്ക് ചൈല്‍ഡ്‌ലൈന്‍ കോ - ഓര്‍ഡിനേറ്റര്‍ ലിഷയുടെയും മകളാണ്.

Keywords: Kasaragod, Neeleswaram, Kanhangad, Student, State, Scholarship, Crist C M I Public School, News Paper, Registrar Office, Poem, Tremendous victory For Devika Gangan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia