city-gold-ad-for-blogger

കൂട്ടയും പായയും നെയ്ത് പരമ്പരാഗത തൊഴിലാളികള്‍ സംഗമിക്കും

നീലേശ്വരം: (www.kasargodvartha.com 10.04.2018) ക്ഷേത്രോത്സവത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള കൂട്ടയും പായയും നെയ്തെടുക്കാന്‍ പരമ്പരാഗത തൊഴിലാളികള്‍ സംഗമിക്കുന്നു. ബങ്കളം, തെക്കന്‍ബങ്കളം, ശ്രീ രക്തേശ്വരി ക്ഷേത്രം പുനപ്രതിഷ്ഠ നവീകരണ ബ്രഹ്മകലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായാണ് പരമ്പരാഗത തൊഴിലാളികള്‍ ഒത്തുചേരുന്നത്.

ഏപ്രില്‍ 12ന് വൈകിട്ട് നടക്കുന്ന പരമ്പരാഗത ശില്‍പികളുടെ സംഗമവും ആദരിക്കല്‍ ചടങ്ങും സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കൂട്ടനെയ്ത് കുലതൊഴിലാക്കിയ മൂവ്വാരി-മുഖാരി സമുദായം അധിവസിക്കുന്ന തെക്കന്‍ബങ്കളം അങ്കകളരി കൂട്ടപുന്ന, രാംകണ്ടം പ്രദേശങ്ങളിലെ പരമ്പരാഗത തൊഴിലാളികളാണ് ക്ഷേത്രോത്സവത്തിന്റെ ആവശ്യത്തിനായുള്ള കൂട്ടയും പായയും നെയ്യുക. ഇതോടനുബന്ധിച്ച് പരമ്പരാഗത ശില്‍പകളെ ആദരിക്കുകയും ചെയ്യും.

കൂട്ടയും പായയും നെയ്ത് പരമ്പരാഗത തൊഴിലാളികള്‍ സംഗമിക്കും

ചടങ്ങില്‍ ക്ഷേത്രം പ്രസിഡണ്ട് ഇ വി അമ്പു മാസ്റ്ററുടെ അധ്യക്ഷത വഹിക്കും. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Nileshwaram, News, traditional Labours, Temple, Festival, Traditional Labours To Gather

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia