city-gold-ad-for-blogger

ഒരു വര്‍ഷം മുന്‍പ് മോഷണം പോയ ബൈക്ക് കവര്‍ച്ചാ ശ്രമത്തിനിടെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 03.05.2016)  ഒരു വര്‍ഷം മുന്‍പ് മോഷണം പോയ ബൈക്ക് കവര്‍ച്ചാ ശ്രമത്തിനിടെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മോഷണം പോയ മോട്ടോര്‍ ബൈക്ക് കര്‍ണാടക സൂറത്ത്ക്കലില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം സൂറത്ത്ക്കല്ലിലെ ഒരു മൊബൈല്‍ കട കവര്‍ച്ച ചെയ്യാന്‍ വേണ്ടി ഒരു സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ കടയുടെ ഷട്ടര്‍ കുത്തിത്തുറക്കുന്ന ശബദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോള്‍ ഇവര്‍ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇവര്‍ ഉപേക്ഷിച്ചുപോയ രണ്ടു ബൈക്കുകള്‍ നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു.

തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് ഇതില്‍ ഒരു ബൈക്ക് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 ന് കാസര്‍കോട് നിന്ന് മോഷണം പോയ കെ എല്‍ 14 ഡി 790 നമ്പര്‍ ബൈക്കാണെന്ന് തെളിഞ്ഞത്. ചൂരി കാളിയങ്കാട് സ്വദേശി മുഹമ്മദ് യൂനസിന്റേതാണ് മോഷണം പോയ ബൈക്ക്. ഇതാണ് ഇപ്പോള്‍ കണ്ടെത്തിയത്. കാസര്‍കോട് അഡീഷണല്‍ എസ് ഐ രമണന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് കസ്റ്റഡിയിലെടുത്ത് കാസര്‍കോട്ടേക്ക് കൊണ്ടുവന്നു.
ഒരു വര്‍ഷം മുന്‍പ് മോഷണം പോയ ബൈക്ക് കവര്‍ച്ചാ ശ്രമത്തിനിടെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു

Keywords: Kasaragod, Police, Bike, Theft, Mobile, Soorathkal, SI Of Police, Public, Motor Cycle Missing, Old Bus Stand, Investigation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia