തായന്നൂര്‍ പീഡനം: വിമുക്തഭടന്‍ റിമാന്‍ഡില്‍
Jan 12, 2013, 17:47 IST
കാഞ്ഞങ്ങാട്: തായന്നൂരിലെ 14 കാരിയായ ദളിത് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തായന്നൂരിലെ മുന്‍ പട്ടാളക്കാരനായ ടി.പി. ഗിരീഷിനെ (45) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നല്‍കിയ അപേക്ഷ തള്ളിയതിനെതുടര്‍ന്നാണ് പ്രതി കീഴടങ്ങിയത്. ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ വിദ്യാര്‍ത്ഥിയടക്കം എട്ടു പേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്നും കോടതി ഒരാഴ്ച മുമ്പ് രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രതികള്‍ ലൈംഗീകമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കേസ്.
Keywords: Rape, Accuse, Girl, Court, High-Court, Student, Case, Kasaragod, Kerala, Kerala Vartha, Kerala News.
Related News: തായന്നൂര്‍ പീഡനം: വിമുക്തഭടന്‍ കീഴടങ്ങി