തായന്നൂര്‍ പീഡനം: വിമുക്തഭടന്‍ കീഴടങ്ങി
Jan 11, 2013, 20:32 IST
അമ്പലത്തറ: തായന്നൂര്‍ കുറ്റിയടുക്കത്തെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന വിമുക്തഭടന്‍ പോലീസില്‍ കീഴടങ്ങി. തായന്നൂരിലെ ടി.പി.ഗിരീഷാണ്(44)ഹൊസ്ദുര്‍ഗ് സി.ഐ മുമ്പാകെ കീഴടങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പീഡനസംഭവം പുറത്തുവന്നതോടെ ഒളിവില്‍ പോയ ഗിരീശന്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമം നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് ഇയാള്‍ പോലീസില്‍ കീഴടങ്ങിയത്. പെണ്‍കുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചതായി ഗിരീഷ് പോലീസിനോട് സമ്മതിച്ചു. ഈ കേസില്‍ കോളേജ് വിദ്യാര്‍ത്ഥിയും വൃദ്ധനും ഉള്‍പ്പെടെ എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Keywords: Thayannur, Molestation, Case, Ambalathara, Surrender, X military, Kanhangad, Kasaragod, Kerala, Malayalam news