city-gold-ad-for-blogger

തടങ്കലിലാക്കിയെന്ന അഭിഭാഷകന്റെ പരാതി; യുവതിയെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി

കാസര്‍കോട്: (www.kasargodvartha.com 07.01.2018) പള്ളിക്കര സ്വദേശിനിയായ നിയമവിദ്യാര്‍ത്ഥിനി തന്റെ ഭാര്യയാണെന്നും വീട്ടുകാര്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്നുമുള്ള ബംഗളൂരുവിലെ അഭിഭാഷകന്റെ ഹരജിയെ തുടര്‍ന്ന് യുവതിയെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ബംഗളൂരു സഞ്ജയ്നഗറിലെ അഭിഭാഷകന്‍ എ.എം നിതിന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയെ തുടര്‍ന്ന് പള്ളിക്കരയിലെ അബ്ദുല്‍ ഖാദറിന്റെ മകള്‍ തര്‍സാന (24)യെയാണ് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരാക്കിയത്.

എന്തുവേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം അനുവദിക്കണമെന്ന് തര്‍സാന കോടതിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നത് ജനുവരി 29 ലേക്ക് മാറ്റി. അതുവരെ വനിതകള്‍ താമസിക്കുന്ന എറണാകുളത്തെ എസ്.എന്‍.വി സദനത്തില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അതുവരെ നിതിനോ തര്‍സാനയുടെ ബന്ധുക്കളോ യുവതിയെ കാണുന്നതിനും ഫോണില്‍ സംസാരിക്കുന്നതിനും കോടതി വിലക്കി.

നിയമപഠനം നടത്തുന്ന സമയത്ത് താനും തര്‍സാനയും ബംഗളൂരുവില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പിന്നീട് വിവാഹിതരായെന്നുമാണ്  നിതിന്‍ പറയുന്നത്. വിവാഹരേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. 2017 സെപ്തംബര്‍ 25ന് യുവതിയെ അന്വേഷിച്ച് നിതിനും സുഹൃത്ത് ജുബിന്‍ ചാക്കോയും ചേരൂരിലെ ബന്ധുവീട്ടിലെത്തുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. വീടാക്രമണവുമായി ബന്ധപ്പെട്ട് തര്‍സാനയുടെ അമ്മാവന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഒരു മാസം റിമാന്‍ഡില്‍ കഴിഞ്ഞ നിതിന്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് തര്‍സാനയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

ഇതേ തുടര്‍ന്ന് തര്‍സാനയെ ഹാജരാക്കാന്‍ ഹൈക്കോടതി പിതാവിന് നിര്‍ദേശം നല്‍കിയെങ്കിലും നടന്നില്ല. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 26 നകം തര്‍സാനയെയും പിതാവ് അബ്ദുല്‍ ഖാദറിനെയും ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. 26 ന് അബ്ദുല്‍ ഖാദര്‍ മാത്രമാണ് കോടതിയിലെത്തിയത്. ജനുവരി അഞ്ചിനകം തര്‍സാനയെ ഹാജരാക്കാന്‍ കോടതി പിതാവിന് നിര്‍ദേശം നല്‍കുകയായിരുന്നു.

Related News:
പിതാവും മകളും ഹൈക്കോടതിയില്‍ ഹാജരാവണമെന്ന ഹൈക്കോടതി നിര്‍ദേശം; പിതാവെത്തി, മകളെത്തിയില്ല; തര്‍സാന മത പരിവര്‍ത്തന കേന്ദ്രത്തിലാണെന്ന സംശയമെന്ന് പോലീസ്, കേസ് അഞ്ചിലേക്ക് മാറ്റി

പെണ്‍വീട്ടുകാര്‍ തടങ്കലില്‍ വെച്ച അഭിഭാഷകന്റെ ഭാര്യയെയും പിതാവിനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി പോലീസിന് നല്‍കിയ നിര്‍ദേശത്തിന്റെ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ഇരുവരെയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, complaint, High-Court, Woman, Tharsana produced before court
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia