city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു പണമ്പൂര്‍ ബീച്ചില്‍ സ്പീഡ് ബോട്ട് മറിഞ്ഞ് മരിച്ചത് തളങ്കര സ്വദേശിയുടെ കുട്ടി

കാസര്‍കോട്: (www.kasargodvartha.com 06/10/2016) മംഗളൂരു പണമ്പൂര്‍ ബീച്ചില്‍ സ്പീഡ് ബോട്ട് മറിഞ്ഞ് മരിച്ചത് കാസര്‍കോട് തളങ്കര സ്വദേശിയായ ഗള്‍ഫുകാരന്റെ കുട്ടി. തളങ്കരയിലെ സനാഹില്‍-നാട്ടക്കല്ലിലെ ഫാത്വിമ സന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷബാനാണ് കടലില്‍ മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.

കുട്ടിയുടെ മാതാപിതാക്കളടക്കം ആകെ എട്ടുപേരാണ്  ബോട്ടിലുണ്ടായിരുന്നത്. യാത്രക്കിടെ ബോട്ടിന്റെ എഞ്ചിന്‍ ഓഫാകുകയും തിരമാലകളില്‍പ്പെട്ട് മറിയുകയുമായിരുന്നു. കടലില്‍ വീണ മറ്റു ഏഴുപേരെയും ബീച്ചിലുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. അപ്പോഴേക്കും ഷബാന്‍ കടലില്‍ മുങ്ങിത്താണിരുന്നു.

ദുബൈയില്‍ ജോലി ചെയ്യുന്ന സനാഹില്‍ ഈയടുത്താണ് അവധിക്ക് നാട്ടിലെത്തിയത്. പിന്നീട് മംഗളൂരു കൊടിബയലിലെ അപ്പാര്‍ട്ടുമെന്റിലേക്ക് കുടുംബ സമേതം താമസം മാറ്റുകയായിരുന്നു. വിനോദയാത്രയുടെ ഭാഗമായാണ് സനാഹില്‍ ഭാര്യക്കും കുട്ടിക്കുമൊപ്പം പണമ്പൂര്‍ ബീച്ചില്‍ ബോട്ട് യാത്ര നടത്തിയത്. ഉല്ലാസഭരിതരായി കുടുംബം യാത്ര തുടരുന്നതിനിടെ ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു.

കുട്ടിയെ കണ്ടെത്താന്‍ കടലില്‍ കോസ്റ്റല്‍ ഗാര്‍ഡുമാര്‍ വലവിരിച്ചിരുന്നു. ഈ വലയില്‍ രാവിലെ 7.30 മണിയോടെ ഷബാന്റെ മൃതദേഹം കുടുങ്ങിയ നിലയില്‍ കണ്ടെത്തി. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരു വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാവിന്റെ നാട്ടക്കല്ലിലെ വീട്ടിലെത്തിച്ച ശേഷം ഖബറടക്കും.
മംഗളൂരു പണമ്പൂര്‍ ബീച്ചില്‍ സ്പീഡ് ബോട്ട് മറിഞ്ഞ് മരിച്ചത് തളങ്കര സ്വദേശിയുടെ കുട്ടി

Related News:
മംഗളൂരു പണമ്പൂര്‍ ബീച്ചില്‍ ബോട്ട് മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു
Keywords: Thalangara, Kasargod, Boy, Death, Obituary, Accident, Boat Accident, Thalangara native's boy dies after boat mishap

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia