city-gold-ad-for-blogger

മംഗളൂരു പണമ്പൂര്‍ ബീച്ചില്‍ ബോട്ട് മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു

മംഗളൂരു: (www.kasargodvartha.com 05/10/2016) പണമ്പൂര്‍ ബീച്ചില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസുകാരന്‍ മരിച്ചു. നാട്ടക്കല്ലിലെ ഷാമിത്ത് - ഫാത്വിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് സദന്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.

കുട്ടിയുടെ മാതാപിതാക്കളടക്കം ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലില്‍ വീണ മറ്റു ആറു പേരെയും ബീച്ചിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. അപ്പോഴേക്കും സദന്‍ മുങ്ങിത്താണിരുന്നു. ദുബൈയില്‍ ജോലി ചെയ്യുന്ന ഷാമിത് ഈയടുത്താണ് അവധിക്ക് നാട്ടിലെത്തിയത്. ഇതിന് ശേഷം കുടുംബ സമേതം ബീച്ചില്‍ ബോട്ട് റെയ്ഡിനെത്തിയപ്പോഴാണ് അപകടത്തില്‍ പെട്ടത്.

മംഗളൂരു പണമ്പൂര്‍ ബീച്ചില്‍ ബോട്ട് മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു

Keywords : Mangalore, Death, Child, Obituary, Boat, Accident, Boat capsizes at Panambur beach, 2-year-old dies.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia