ഈശ്വരമംഗലം ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; പഞ്ചലോഹ മുഖാവരണവും വെള്ളിവാതിലും കവര്‍ന്നു
May 9, 2016, 14:00 IST
ആദൂര്‍: (www.kasargodvartha.com 09.05.2016) പുരാതന ക്ഷേത്രമായ ഈശ്വരമംഗലം പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹ മുഖാവരണവും വെള്ളിവാതിലും കവര്‍ന്നു. മൂക്കാല്‍കോടിയുടെ നഷടം കണക്കാക്കുന്നു.
ചുറ്റമ്പലത്തിന്റെ മുന്‍വാതിലിന്റെ പൂട്ടു തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തുകടന്നത്. ഞായറാഴ്ച രാത്രി 11 മണിക്ക് ക്ഷേത്രത്തില്‍ നിന്നുപോയ പൂജാരി പുലര്‍ച്ചെ അഞ്ചുമണിക്ക് തിരിച്ചു വന്നപ്പോഴാണ് കവര്‍ച്ച നടന്നതായയി ശ്രദ്ധയില്‍ പെട്ടത്.
ചുറ്റമ്പലത്തിന്റെ മുന്‍വാതിലിന്റെ പൂട്ടുതകര്‍ത്തു പ്രവേശിച്ച കവര്‍ച്ചക്കാര്‍ ശ്രീകോവിലിന്റെ വെള്ളിയില്‍ തീര്‍ത്ത രണ്ടു വാതില്‍ പാളികളും കൊണ്ടുപോയിരുന്നു. വെള്ളിയില്‍ തീര്‍ത്ത കട്ടിള ഇളക്കിയെടുത്തുവെങ്കിലും അത് ചുറ്റമ്പലത്തിനകത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. പൂമാണി കിന്നിമാണി ദൈവത്തിന്റെ ശ്രീകോവില്‍ തകര്‍ത്ത് അരക്കോടിയോളം വിലമതിക്കുന്ന പഞ്ചലോഹത്തിന്റെ മുഖാവരണവും കവര്‍ന്നു.
ചുറ്റമ്പലത്തിനകത്തെ ഭണ്ഡാരവും കവര്‍ച്ചക്കാര്‍ കൊണ്ടുപോയതായാണ് വിവരം. പ്രതികളെ കണ്ടെത്താന്‍ സംപ്യ ഈശ്വരമംഗലം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Kasaragod, Temple, Adhur, Police, Investigation, Accused, Door, Jweller Robbery, Morning, God.