ടീം അമാസ്‌ക് കുടിവെള്ള വിതരണം ആരംഭിച്ചു
May 5, 2016, 12:00 IST
സന്തോഷ് നഗര്‍: (www.kasargodvartha.com 05.05.2016) ടീം അമാസ്‌കിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം തുടങ്ങി. വിദ്യാനഗര്‍ എസ് ഐ അജിത് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജലക്ഷാമം രൂക്ഷമായ ഈ വേനലില്‍ ഇത്തരം മഹത്തായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ മുമ്പോട്ടു വന്ന ടീം അമാസ്‌കിനെ അദ്ദേഹം അഭിനന്ദിച്ചു. ഇപ്പോള്‍ യുദ്ധങ്ങള്‍ നടക്കുന്നത് എണ്ണയ്ക്ക് വേണ്ടിയാണെങ്കില്‍ ഭാവിയില്‍ അത് വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന് എസ് ഐ കൂട്ടിച്ചേര്‍ത്തു.
ചെയര്‍മാന്‍ കെ എ ശാഫി അധ്യക്ഷത വഹിച്ചു. യു എ ഇ കണ്‍വീനര്‍ മുനീര്‍, എസ് ഇ എസ് സൗദി ചെയര്‍മാന്‍ മുഹമ്മദ് ബദരിയ, കണ്‍വീനര്‍ റിയാസ് പരപ്പ, ഖത്തര്‍ പ്രതിനിധികള്‍, സി എം സീതി ഹാജി, ഹൈപവര്‍ അംഗങ്ങളായ ഷാഹുല്‍ ഹമീദ്, സലീം, പി കെ ഷെഫീഖ്, ഷെബീര്‍, സൈബര്‍ വിംഗ് അംഗം ഉനൈസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
കുടിവെള്ള വിതരണത്തിന്റെ മേല്‍നോട്ടം ജോയിന്റ് കണ്‍വീനര്‍ എം കെ താഹിര്‍ ഏറ്റെടുത്തു. ജോ. കണ്‍വീനര്‍ നവാസ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Club, Drinking Water, Inauguration, AMASC, Santhosh Nagar, Kasaragod, Club, Water Distribution, Help, Group.