city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷോക്കേറ്റ് മരിച്ചയാളെ കിണറ്റില്‍ കൊണ്ടിട്ട അയല്‍വാസി അറസ്റ്റില്‍

ബദിയടുക്ക: (kasargodvartha.com 27.06.2016) പന്നികളെ തുരത്താന്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം കിണറ്റില്‍ കൊണ്ടിട്ട അയല്‍വാസി അറസ്റ്റില്‍. പെര്‍ള ബജകൂഡ്‌ലുവിലെ സുന്ദരയുടെ(44) മരണവുമായി ബന്ധപ്പെട്ടാണ് അയല്‍വാസിയായ വാമനനായ്ക് (52)അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന വിദ്യാനഗര്‍ സിഐ കെ വി പ്രമോദന്‍, ബദിയടുക്ക എസ് ഐ എ ദാമോധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാമനായ്കിനെ അറസ്റ്റ് ചെയ്തത്.

അതിനിടെ മരണത്തിന്റെ സാഹചര്യം മനസിലാക്കുന്നതിനായി പരിയാരം മെഡിക്കല്‍ കോളേജിനെ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ള ബദിയടുക്കയിലെ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഷോക്കേറ്റ സ്ഥലവും അവിടെ നിന്ന് മൃതദേഹം വഹിച്ച് കൊണ്ടുപോയ വഴിയും മൃതദേഹം കാണപ്പെട്ട കിണറും പോലീസ് സര്‍ജന്‍ പരിശോധിച്ചു. ജൂണ്‍ 19 നാണ് സുന്ദരയെ കാണാതായത്. 21 ന് വൈകുന്നേരം ആറ് മണിയോടെയാണ് സുന്ദരയുടെ മൃതദേഹം ആള്‍പാര്‍പ്പില്ലാത്ത പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്.

ബദിയടുക്ക എസ് ഐ ദാമോധരന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിച്ചത്. ഫിലിപ്പ്, രഞ്ജിത്ത്, ഗോപാലന്‍ തുടങ്ങിയവരാണ് സ്‌ക്വാഡിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍. പോലീസ് ആദ്യം അയല്‍വാസിയായ വാമനനായ്കിനെ ചോദ്യം ചെയ്തുവെങ്കിലും സംശയമോ മറ്റ് വിവരങ്ങളോ ലഭിച്ചിരുന്നില്ല. സമീപ പ്രദേശത്തുള്ളവരുടെ വീടുകളില്‍ അന്വേഷിച്ചപ്പോള്‍ ഒരാള്‍ സംഭവത്തിന് ദൃക്‌സാക്ഷിയാണെന്ന് വ്യക്തമായി. 19 ന് രാവിലെ 7.30 മണിക്ക് മൃതദേഹം വലിച്ചിഴച്ചും ചുമന്നും കൊണ്ടുപോകുന്നതായി ഒരാള്‍ കണ്ടിരുന്നു. ഭയം കാരണം വിവരം പുറത്ത് പറഞ്ഞില്ല.

പന്നിയെ തുരത്താന്‍ കമ്പിവേലി സ്ഥാപിച്ചിരുന്ന സ്ഥലത്ത് എല്ലാ ദിവസവും രാവിലെ പന്നി ഷോക്കേറ്റ് മരിച്ചിട്ടുണ്ടോ എന്നറിയാന്‍ വാമന നായ്ക് എത്താറുണ്ടായിരുന്നു. പതിവ് പോലെ 19 നും എത്തിയപ്പോള്‍ സുന്ദര മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഭയന്ന് വിറച്ച വാമന നായ്ക് മൃതദേഹം ചുമന്ന് ആള്‍പാര്‍പ്പിലാത്ത പറമ്പിലെ കിണറ്റില്‍ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.

ഞണ്ടിനെ പിടിക്കാന്‍ സുരേന്ദ്രന്‍ വലയുമായി പുലര്‍ച്ചെ പോകുമ്പോഴാണ് പന്നിയെ തുരത്താന്‍ വൈദ്യുതി പ്രവഹിപ്പിച്ച കമ്പിവേലിയില്‍ തട്ടി ഷോക്കേറ്റ് അപകടമരണം സംഭവിച്ചത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിച്ചതിനുമാണ് വാമന നായ്കിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. നേരത്തെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

ഷോക്കേറ്റ് മരിച്ചയാളെ കിണറ്റില്‍ കൊണ്ടിട്ട അയല്‍വാസി അറസ്റ്റില്‍

Related news:
കാണാതായ യുവാവിനെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സുന്ദരയുടെ മരണം: പോലീസ് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു


Keywords: Kasaragod, Deadbody, Arrest, Badiyadukka, Case, Shock, Police, Tuesday, Court, Pig, Missing.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia