പണിമുടക്ക്: കെ എസ് ടി പി റോഡ് തടഞ്ഞിട്ട വാഹനങ്ങളാല്‍ തിങ്ങി നിറഞ്ഞു
Jan 24, 2018, 19:23 IST
പാലക്കുന്ന്:(www.kasargodvartha.com 24.01.2018) സംസ്ഥാന വാഹനപണിമുടക്കിന്റെ ഭാഗമായി റോഡ് ഉപരോധിച്ച സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കെ എസ് ടി പി റോഡിൽ പാലക്കുന്ന് നൂറു കണക്കിനു വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു വെച്ചു. ഉച്ചയോടെ റോഡിനിരു വശത്തും പാലക്കുന്ന് മുതല്‍ പള്ളം വരെ റോഡിനിരുവശവും തടഞ്ഞിട്ട വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാനായി. സംസ്ഥാനത്ത് സമരം നടക്കുന്നത് അറിയില്ലായിരുന്നുവെന്നും, തലപ്പാടി മുതല്‍ പാലക്കുന്നു വരെ യാതൊരു തടസവുമില്ലാതെ ഞങ്ങള്‍ ഓടിയിരുന്നുവെന്നും ഇവിടെ നിന്നുമാണ് ആദ്യമായി സമരക്കാര്‍ വാഹനം തടഞ്ഞതെന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ പറഞ്ഞു.
പ്രാദേശികമായി സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ ബി.എം.എസ് ഒഴിക ജില്ലയിലെ മുഴുവന്‍ ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കെടുത്തുവെങ്കിലും കാസര്‍കോട് വരെ വാഹനങ്ങല്‍ തടയാനും സമരം വിജയിപ്പിക്കാനും തൊഴിലാളികള്‍ മുന്നോട്ടു വന്നിരുന്നില്ല. സി.ഐ.ടി.യു നേതൃത്വം നല്‍കുന്ന വിവിധ വാഹന തൊഴിലാളികളാണ് പാലക്കുന്നില്‍ കേന്ദ്രീകരിച്ച് റോഡ് ഉപരോധിച്ചത്. വൈകുന്നേരം നാലുമണിയോടെ തൊളിലാളികള്‍ പ്രകനത്തോടെ പിരിഞ്ഞു പോവുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Palakunnu, kasaragod, Kerala, news, Strike, Vehicles, Road, State, Driver.
< !- START disable copy paste -->
Keywords: Palakunnu, kasaragod, Kerala, news, Strike, Vehicles, Road, State, Driver.