കടയില്‍ കയറി വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
Aug 13, 2017, 17:23 IST
കാസര്‍കോട്: (www.kasargodvartha.com 13.08.2017) ലൈറ്റ് ആന്റ് സൗണ്ട്‌സ് കടയുടമയെ കഠാര കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ പടിഞ്ഞാറിലെ ഇബ്രാഹിമിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ മൊഗ്രാല്‍ പെര്‍വാഡിലെ മെഹ്ദി (24)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം രണ്ടിന് ഉച്ചക്കാണ് ഒരു സംഘം ലൈറ്റ് ആന്‍ഡ് സൗണ്ട് കടയില്‍ അതിക്രമിച്ചുകയറി ഇബ്രാഹിമിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഈ കേസില്‍ നേരത്തെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത് കുന്നിലിലെ ഇംത്യാസ്(25), പേരാല്‍ മൈമൂന്‍ നഗറില്‍ താമസിക്കുന്ന ചെച്ചു എന്ന കെ.എ ഷംസുദ്ദീന്‍ (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മെഹ്ദിയെ കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, Stabbed, case, Accuse, arrest, Stabbing case accused arrested
Keywords: Kasaragod, Kerala, news, Attack, Stabbed, case, Accuse, arrest, Stabbing case accused arrested