city-gold-ad-for-blogger

യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: (www.kasargodvartha.com 03.07.2017) കടയില്‍ അതിക്രമിച്ചു കയറി യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ നരഹത്യാശ്രമം ഉള്‍പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂരിലെ ഗ്യാലക്സി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയുമായ പടിഞ്ഞാറിലെ ഇബ്രാഹിമി (39)ന്റെ പരാതിയില്‍ മൊയ്ഞ്ഞി, ഇംത്യാസ്, ഫയാസ്, ഉമ്രാസ്, സഹദ്, ബെച്ചു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നാലു പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ ഇബ്രാഹിമിന്റെ കടയില്‍ അതിക്രമിച്ചു കടന്ന സംഘം കടയുടെ ഗ്ലാസും സാധന സാമഗ്രികളും അടിച്ചുതകര്‍ക്കുകയായിരുന്നു. അതിക്രമം തടഞ്ഞ ഇബ്രാഹിമിനെ സംഘം കഠാര കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയാണുണ്ടായത്. സാരമായി പരിക്കേറ്റ ഇബ്രാഹിം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കട തകര്‍ത്തതിനെ തുടര്‍ന്ന് 75,000 രൂപയുടെ നഷ്ടവും സംഭവിച്ചു.

ഇബ്രാഹിമിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ പുത്തൂരില്‍ ഞായറാഴ്ച കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. കുടുംബം പുലര്‍ത്തുന്നതിന് രാപ്പകല്‍ ജോലി ചെയ്യുന്ന വ്യാപാരികളെ അക്രമിക്കുകയും ഉപജീവന മാര്‍ഗത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണിനോട് വ്യാപാരി നേതാക്കള്‍ ആവശ്യപ്പെട്ടു.

വ്യാപാരിക്ക് നേരെയുള്ള അക്രമം; ശക്തമായ നടപടി വേണം വ്യാപാരി വ്യവസായി ഏകോപന സമിതി

യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്
യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, case, Youth League, complaint, Investigation, Attack case; case against 10

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia