വ്യാപാരിയെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ 18 കാരന്‍ അറസ്റ്റില്‍
Aug 21, 2017, 12:44 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2017) കടയില്‍ അതിക്രമിച്ചു കയറി യൂത്ത് ലീഗ് നേതാവായ വ്യാപാരിയെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് നഗറിലെ അബ്ദുല്‍ സമദിനെ (18)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ്് ചെയ്തത്.
രണ്ടുമാസം മുമ്പ് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂരിലെ ഗ്യാലക്സി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയുമായ ഇബ്രാഹിമി (39)നാണ് കുത്തേറ്റത്. കത്തിയുള്‍പെടെയുള്ള മാരകായുധങ്ങളുമായി കടയില്‍ അതിക്രമിച്ചു കടന്ന സംഘം ഇബ്രാഹിമിനെ കഠാര കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് കടയിലെ സാധന സാമഗ്രികളും മറ്റും തകര്‍ത്തു. വിവരമറിഞ്ഞ് പോലീസെത്തിയതോടെയാണ് അക്രമികള്‍ സ്ഥലം വിട്ടത്.
ഈ കേസില്‍ നേരത്തെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത് കുന്നിലിലെ ഇംത്യാസ്(25), പേരാല്‍ മൈമൂന്‍ നഗറില്‍ താമസിക്കുന്ന ചെച്ചു എന്ന കെ.എ ഷംസുദ്ദീന്‍ (27), മൊഗ്രാല്‍ പെര്‍വാഡിലെ മെഹ്ദിന്‍ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, case, Stabbed, complaint, Mogral puthur, Stabbing case; 18 year old arrested