യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ അണങ്കൂര്‍ സ്വദേശി പിടിയില്‍
Aug 21, 2016, 20:42 IST
കാസര്‍കോട്: (www.kasargodvartha.com 21/08/2016) നഗര മധ്യത്തില്‍ വെച്ച് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി. പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ വ്യാപാരിയായ സീതാംഗോളിയിലെ ഷമ്മാസിനെ (25) കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ അണങ്കൂരിലെ കൈസലി (26)നെയാണ് ടൗണ്‍ പോലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. നേരത്തെയുണ്ടായ തര്‍ക്കത്തിന്റെ വിരോധത്തില്‍ ഓട്ടോ റിക്ഷയിലെത്തിയ കൈസല്‍, ഷമ്മാസിനെ കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. വയറ്റത്ത് കുത്തുമ്പോള്‍ കൈ കൊണ്ട് തടഞ്ഞതുകൊണ്ടാണ് ഷമ്മാസ് രക്ഷപ്പെട്ടത്.
സംഭവത്തില്‍ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.
Related News: നഗരത്തില്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം
Keywords : Youth, Stabbed, Case, Accuse, Anangoor, Police, Kasaragod, Shammas, Kaisal.