Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരത്തില്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം

ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സീതാംഗോളിയിലെ ഷമ്മാസി (26)നെയാണ് ഓട്ടോ ഡ്രൈവര്‍ Kasaragod, Kerala, Stabbed, Youth, Assault, Attack, hospital, Injured, Auto Driver, Police, complaint,
കാസര്‍കോട്: (www.kasargodvartha.com 21/08/2016) ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സീതാംഗോളിയിലെ ഷമ്മാസി (26)നെയാണ് ഓട്ടോ ഡ്രൈവര്‍ കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ പ്രസ് ക്ലബ്ബ് ജംഗ്ഷനിലാണ് സംഭവം.

നേരത്തെ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി ഷമ്മാസും ഓട്ടോ ഡ്രൈവറും തമ്മില്‍ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ വെച്ച് വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം രാത്രി 10 മണിയോടെ സ്ഥാപനത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന തന്നെ ഓട്ടോ ഡ്രൈവര്‍ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ഷമ്മാസ് പറഞ്ഞു. കൈ കൊണ്ട് തടഞ്ഞതു കൊണ്ടാണ് ഷമ്മാസ് രക്ഷപ്പെട്ടത്. കൈക്കാണ് പരിക്കേറ്റത്.

സംഭവം സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.
Kasaragod, Kerala, Stabbed, Youth, Assault, Attack, hospital, Injured, Auto Driver, Police, complaint, Youth stabbed by Auto driver.

Keywords: Kasaragod, Kerala, Stabbed, Youth, Assault, Attack, hospital, Injured, Auto Driver, Police, complaint, Youth stabbed by Auto driver.