നുള്ളിപ്പാടിയില്‍ കൊല്ലപ്പെട്ട ശരണപ്പയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചത് കലക്ടറും നാട്ടുകാരും
Sep 5, 2016, 19:40 IST
കാസര്‍കോട്: (www.kasargodvartha.com 05.09.2016) ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ കര്‍ണാടക കൊപ്പല്‍ മലകസമുദ്രയിലെ ശരണപ്പ (34)യുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കലക്ടറുടെയും നാട്ടുകാരുടെയും സഹായം. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ കാസര്‍കോട് പോലീസ് സ്‌റ്റേഷനിലെത്തിച്ച മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ ബന്ധുക്കളും കൂടെയുള്ളവരും വിഷമിച്ചു.
700 കിലോമീറ്റര്‍ അകലെയുള്ള കൊപ്പലില്‍ മൃതദേഹം കൊണ്ടുപോകണമെങ്കില്‍ ഫ്രീസറുള്ള ആംബുലന്‍സ് വേണം. പോയിവരാനും മറ്റുമായി ആംബുലന്‍സ് വാടകയും വലുതാണ്. പരിയാരത്ത് പോയതിന്റെ ചെലവ് വഹിക്കാനാകാത്ത അവസ്ഥയിലായിരുന്നു നാട്ടില്‍നിന്നെത്തിയ ശരണപ്പന്റെ ജ്യേഷ്ഠന്‍ കരിയപ്പ. ഇവര്‍ നാട്ടില്‍നിന്നെത്തിയ ടെമ്പോ ട്രാക്‌സില്‍ ഒടിച്ചുമടക്കിയാല്‍ മാത്രമെ മൃതദേഹം കയറ്റാനാവുമായിരുന്നുള്ളൂ.
ശരണപ്പന്‍ താമസിച്ചിരുന്ന നുള്ളിപ്പാടി ചെന്നിക്കരയിലെ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ ദിനേശന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമോയെന്നറിയാന്‍ കലക്ടര്‍ കെ ജീവന്‍ബാബുവിനെ ബന്ധപ്പെട്ടു. ഇതിന് പ്രത്യേക ഫണ്ടില്ലെങ്കിലും നാട്ടുകാര്‍ സഹായിച്ചാല്‍ ജില്ലാ ഭരണകൂടവും തുക അനുവദിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. കലക്ടറുടെ നിര്‍ദേശത്തിന് പിന്തുണയുമായി നാട്ടുകാര്‍ രംഗത്തെത്തി. കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ ജനമൈത്രി പോലീസും സഹകരിച്ചു. രാത്രി എട്ടോടെ മൃതദേഹവുമായി ആംബുലന്‍സ് കൊപ്പലിലേക്ക് തിരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലോടെ കൊപ്പലിലെ വീട്ടിലെത്തിച്ച് മൃതദേഹം സംസ്‌കരിച്ചു.
കര്‍ഷകനായ ശരണപ്പ കര്‍ണാടകയില്‍നിന്നെത്തുന്ന മറ്റുള്ളവരെപ്പോലെ വരള്‍ച്ച സമയത്താണ് കാസര്‍കോട് വന്ന് കൂലിപ്പണിയെടുത്ത് വരുമാനം കെണ്ടത്തുന്നത്. ശനിയാഴ്ച രാത്രി കടവരാന്തയില്‍ കിടന്നുറങ്ങുന്നതിനിടെ ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയ നുള്ളിപ്പാടിയിലെ മണി എന്നയാള്‍ പണം നല്‍കാത്തതിനാല്‍ ശരണപ്പയെ കല്ലുകൊണ്ടും മറ്റും ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ശരണപ്പ മരിച്ചിരുന്നു. പ്രതി മണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords : Kasaragod, Attack, Murder, Karnataka, Dead body, hospital, Ambulance, Family.

Related News: പണം തട്ടുന്ന സംഘങ്ങള്‍ സജീവം; കടവരാന്തകളില്‍ ഭീതിയോടെ തൊഴിലാളികള്‍
ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് അന്യസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ടിടിച്ച് കൊന്ന നുള്ളിപ്പാടി സ്വദേശി അറസ്റ്റില്‍

നുള്ളിപ്പാടിയിലെ മരണം കൊലയാണെന്ന സംശയം ബലപ്പെട്ടു; പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായതായി പോലീസ് കസ്റ്റഡിയിലായ യുവാവിന്റെ മൊഴി
നുള്ളിപ്പാടിയില്‍ യുവാവ് കടവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം