നുള്ളിപ്പാടിയിലെ മരണം കൊലയാണെന്ന സംശയം ബലപ്പെട്ടു; പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായതായി പോലീസ് കസ്റ്റഡിയിലായ യുവാവിന്റെ മൊഴി
Sep 4, 2016, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2016) നുള്ളിപ്പാടിയിലെ ദുരൂഹമരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് കര്‍ണ്ണാടക ഷിമോഗ സ്വദേശിയായ ശരണപ്പയെ(38) നുള്ളിപ്പാടി ജുമാ മസ്ജിദിന് സമീപം കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയമുയര്‍ന്നതിനെ തുടര്‍ന്ന് നുള്ളിപ്പാടി സ്വദേശിയായ മണി എന്ന യുവാവിനെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പണത്തെച്ചൊല്ലി ശരണപ്പയുമായി താന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും തുടര്‍ന്ന് സംഘട്ടനമുണ്ടായതായും മണി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മണിയുടെ മര്‍ദനമാകാം മരണകാരണമെന്ന് പോലീസ് സംശയിക്കുന്നതെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളൂ. ശരണപ്പയുടെ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മണി ശരണപ്പയെ സമീപിച്ച് കുറച്ചു പണം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ശരണപ്പ ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിപിടിയിലേര്‍പ്പെട്ടിരുന്നുവെന്നും കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായെന്ന് പോലീസ് പറഞ്ഞു. മണിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശരണപ്പ നുള്ളിപ്പാടിയില്‍ പല തരത്തിലുള്ള ജോലികള്‍ ചെയ്തുവരികയായിരുന്നു. മണി കൂലിത്തൊഴിലാളിയാണ്.
Related News: നുള്ളിപ്പാടിയില്‍ യുവാവ് കടവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
Keywords: Kasaragod, Kerala, Murder, Police, Inquiry Report, Cash, Sharanappa, Mani, Custody, Nullippady, Death, Postmortem.