പിതാവിന്റെ വഴിയെ ഷാനവാസ് പാദൂരും; ഉദ്യേഗങ്ങള്‍ക്കൊടുവില്‍ ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു
Jan 18, 2017, 16:29 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 18/01/2017)പിതാവ് വളര്‍ത്തി വലുതാക്കിയ ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് പദവി മകനെ തന്നെ തേടിയെത്തി. ചട്ടഞ്ചാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി ഷാനവാസ് പാദൂരിനെ തിരഞ്ഞെടുത്തു. ബുധനാഴ്ച വൈകിട്ട് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഷാനവാസിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.
ബാങ്ക് പ്രസിഡണ്ടായിരുന്ന പാദൂർ കുഞ്ഞാമു ഹാജിയുടെ വിയോഗത്തിനു ശേഷം പ്രസിഡണ്ട് സ്ഥാനത്തേക്ക് സമവായമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് യോഗം ക്വാറം തികയാതെ പിരിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ കോണ്‍ഗ്രസിന്റെ എട്ട് ഡയറക്ടര്‍മാരെയും വിളിച്ച് നടത്തിയ ചര്‍ച്ചയില്‍ ആറു പേര്‍ ഷാനവാസിനെ പ്രസിഡണ്ടാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷാനവാസിനെ നിശ്ചയിച്ചത്.
നോട്ടുനിരോധനത്തിനു ശേഷം സഹകരണ ബാങ്കുകളിലുണ്ടായിട്ടുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഊര്‍ജസ്വലനായ പ്രസിഡണ്ടിനെ തന്നെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് ഡയറക്ടമാര്‍ ആവശ്യമുന്നയിച്ചു. പാദൂര്‍ കുഞ്ഞാമു ഹാജി പ്രസിഡണ്ടായിരുന്നപ്പോള്‍ ബാങ്കിന്റെ ഉയര്‍ച്ചയും ഡയറക്ടമാര്‍ എടുത്തുപറഞ്ഞു. പിതാവിന്റെ വഴിയിലൂടെ തന്നെ മകന്‍ ഷാനവാസ് പാദൂരിനും ബാങ്കിനെ മികച്ച നിലയിലെത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഡയറക്ടര്‍മാരില്‍ ഭൂരിഭാഗവും എത്തിയത്.
പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷാനവാസിനെ ഡിസിസി പ്രസിഡണ്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ലീഗിന്റെ നാല് അംഗങ്ങളുടെ പിന്തുണയും ഷാനവാസിനുണ്ടെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു.

Keywords: Kasaragod, Kerala, chattanchal, Bank, president, Shanavas Padoor, Shanavas Padoor Elected as Chattanchal urban co-operative bank president.