city-gold-ad-for-blogger

ഷാനവാസ് പാദൂരിനെ ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡണ്ടാക്കാത്തതിന്റെ പേരില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ക്വാറം തികയാതെ പിരിഞ്ഞു

ചട്ടഞ്ചാല്‍: (www.kasargodvartha.com 16.11.2016) ഷാനവാസ് പാദൂരിനെ ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡണ്ടാക്കാത്തതിന്റെ പേരില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ക്വാറം തികയാതെ പിരിഞ്ഞു. അന്തരിച്ച ബാങ്ക് പ്രസിഡണ്ട് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ ഒഴിവില്‍ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാന്‍ ചൊവ്വാഴ്ച നടന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ക്വാറം തികയാതെ പിരിഞ്ഞത്.

യു ഡി എഫ് ഭരിക്കുന്ന ബാങ്കില്‍ കോണ്‍ഗ്രസിന് എട്ടംഗങ്ങളും മുസ്‌ലിം ലീഗിന് നാല് ഡയറക്ടര്‍മാരുമുണ്ട്. പാദൂര്‍ കുഞ്ഞാമു അന്തരിച്ച ഒഴിവില്‍ മകന്‍ ഷാനവാസ് പാദൂരിനെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഭരണ സമിതി നോമിനേറ്റ് ചെയ്തിരുന്നു. വൈസ് പ്രസിഡണ്ട് മുസ്‌ലിം ലീഗിലെ കല്ലട്ര അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ ഭരണ സമിതി മുന്നോട്ട് പോകുന്നതിനിടെ പ്രസിഡണ്ടിനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടന്നിരുന്നു.

പ്രസിഡണ്ട് സ്ഥാനത്തേക്ക് ഷാനവാസ് പാദൂരിന്റെയും കൃഷ്ണന്‍ ചട്ടഞ്ചാലിന്റെയും പേരുകളാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നു വന്നത്. എട്ട് ഡയറക്ടര്‍മാരില്‍ അഞ്ചു പേര്‍ ഷാനവാസിന് വേണ്ടിയും അവശേഷിക്കുന്ന മൂന്നുപേര്‍ കൃഷ്ണന്‍ ചട്ടഞ്ചാലിന് വേണ്ടിയും രംഗത്തിറങ്ങിയിരുന്നു.  എന്നാല്‍ ഡി സി സി നേത്യത്വം കൃഷ്ണന്‍ ചട്ടഞ്ചാലിനെയാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു കൊണ്ട് കത്ത് നല്‍കിയത്. ഇതിനിടയില്‍ ഒരു ഡയരക്ടര്‍ കൂടി ഷാനവാസിനെ പിന്തുണച്ച് രംഗത്ത് വ്ന്നു. മുസ്‌ലിം ലീഗിന്റെ നാല് ഡയറക്ടര്‍മാരുടെ പിന്തുണയോടെ കൃഷ്ണന്‍ ചട്ടഞ്ചാലിനെ പ്രസിഡണ്ടാക്കാനുള്ള ശ്രമമാണ് ക്വാറം തികയാത്തതിനെ തുടര്‍ന്ന് നടക്കാതെ പോയത്. ഷാനവാസിനെ അനുകൂലിക്കുന്ന ഡയറക്ടര്‍മാര്‍ യുഡിഎഫ് നേതൃത്വത്തിനും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്.

ഷാനവാസ് പാദൂരിനെ ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡണ്ടാക്കാത്തതിന്റെ പേരില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ക്വാറം തികയാതെ പിരിഞ്ഞു

Keywords:  kasaragod, Kerala, Bank, president, Muslim-league, chattanchal, Co-operation-bank, Meeting, Shanavas Padoor, Director Board, Chattanchal Urban Co-operative Bank.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia