city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷാക്കിര്‍ വധം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി

കാസര്‍കോട്: (www.kasargodvartha.com 27/02/2015) കുമ്പള സുനാമി കോളനിയിലെ അഹ് മദിന്റെ മകന്‍ ഷാക്കിറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാല് പ്രതികളേയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിക്ക് അപേക്ഷ നല്‍കി. കേസില്‍ അറസ്റ്റിലായ ആരിക്കാടിയിലെ ലോഗി സിദ്ദിഖ് (32), കുമ്പള ശാന്തിപ്പളത്തെ ബാസിത്ത് (24), കോയിപ്പാടിയിലെ ഫാറൂഖ് (28), ബദ്‌രിയ നഗറിലെ ഫയാസ് (24) എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനാണ് കോടതിക്ക് അപേക്ഷ നല്‍കിയത്. കേസന്വേഷിക്കുന്ന കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബുവാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

പ്രതികളെ അറസ്റ്റുചെയ്‌തെങ്കിലും കൊലയ്ക്കുപയോഗിച്ച കത്തിയും മറ്റു തെളിവുകളും കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം ഷാക്കിര്‍ കൊലക്കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നകാര്യം പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ കെ.എം.സി.സി. നേതാവ് ഉള്‍പെടെ മൂന്ന് പേര്‍ക്ക് കൂടി പങ്കുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്.
ഷാക്കിര്‍ വധം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords:   Court, Shakir Murder case, Accused, Murder-case, Accuse, Kumbala, Police, Kerala, Kasaragod, Shakir murder case: Police appeal for custody of accused .

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia