city-gold-ad-for-blogger
Aster MIMS 10/10/2023

ഷാക്കിര്‍ വധക്കേസിലെ 4 പ്രതികളും പുത്തൂരിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് പിടിയിലായി

കുമ്പള: (www.kasargodvartha.com 25/02/2015) കുമ്പള ദേവി നഗര്‍ സുനാമി കോളനിയിലെ അഹ്മദിന്റെ മകന്‍ ഷാക്കിറി (20) നെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പ്രതികളും കര്‍ണാടക പുത്തൂരിലെ ഒളിസംങ്കേതത്തില്‍ പോലീസിന്റെ പിടിയിലായി. ഇവരെ കാസര്‍കോട്ടെ അജ്ഞാത കേന്ദ്രത്തില്‍വെച്ച് പോലീസ് ചോദ്യംചെയ്തുവരികയാണ്. ആരിക്കാടിയിലെ ലോഗി സിദ്ദിഖ് (32), കുമ്പള ശാന്തിപ്പളത്തെ ബാസിത്ത് (24), കോയിപ്പാടിയിലെ ഫാറൂഖ് (28), ബദരിയ നഗറിലെ ഫയാസ് (24) എന്നിവരാണ് പിടിയിലായത്.

ഷാക്കിര്‍ വധക്കേസിലെ 4 പ്രതികളും പുത്തൂരിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് പിടിയിലായി

ഷാക്കിര്‍ വധക്കേസിലെ 4 പ്രതികളും പുത്തൂരിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് പിടിയിലായി
ബാസിത്
ഷാക്കിര്‍ വധക്കേസിലെ 4 പ്രതികളും പുത്തൂരിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് പിടിയിലായി
ഫാറൂഖ്
ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു, കുമ്പള എസ്.ഐ. രാജഗോപാല്‍, അഡീഷണല്‍ എസ്.ഐമാരായ ഇ. ജോണ്‍, സുരേന്ദ്രന്‍, ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാര്‍ ചവറ, സനീഷ് സിറിയക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ് വൈകിട്ട് പുത്തൂരിലെ ഒളിത്താവളം റെയ്ഡ് ചെയ്ത് മുഴുവന്‍ പ്രതികളേയും പിടികൂടിയത്. ഇവരുടെ അറസ്റ്റ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. 

ഷാക്കിര്‍ വധക്കേസിലെ 4 പ്രതികളും പുത്തൂരിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് പിടിയിലായി
ലോഗി സിദ്ദിഖ് 
ഷാക്കിര്‍ വധക്കേസിലെ 4 പ്രതികളും പുത്തൂരിലെ രഹസ്യകേന്ദ്രത്തില്‍വെച്ച് പിടിയിലായി
ഫയാസ്
കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുക്കാനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കേസില്‍ മറ്റു മൂന്ന് പ്രതികള്‍ കൂടി ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികളെ ചോദ്യംചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളുവെന്നും പോലീസ് സൂചിപ്പിച്ചു.

പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയവരെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കേസിലെ കൂട്ടുപ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ നാട്ടില്‍നിന്നും മുങ്ങിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ചുവന്ന മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് ഒളിത്താവളം കണ്ടെത്തി പോലീസ് റെയ്ഡ് നടത്തിയതെന്നാണ് വിവരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords:  Murder-case, Accuse, Kumbala, Police, Kerala, Kasaragod, Shakir Murder Case. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL