'സ്‌ഫോടന'ത്തിന് ശേഷം പൊരിഞ്ഞ തല്ല്; ഒടുവില്‍ സ്‌കൂളില്‍ സി.സി.ടി.വി. ക്യാമറ വെക്കാന്‍ തീരുമാനമായി
Nov 25, 2014, 19:25 IST
ചെമ്മനാട്: (www.kasargodvartha.com 25.11.2014) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച്ച സംഭവത്തിന് ശേഷം ഏതാനും വിദ്യാര്‍ത്ഥികളേയും വിദ്യാര്‍ത്ഥിനികളേയും പുറത്താക്കിയതിന് പിന്നാലെ സ്‌കൂള്‍ തുറന്നപ്പോള്‍ പൊരിഞ്ഞ അടി. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനായി ഒടുവില്‍ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു.
കഴിഞ്ഞ ദിവസമാണ് വിദ്യാര്‍തഥികള്‍ സ്‌കൂളിന്റെ കോണിപ്പടിയില്‍ ഉഗ്ര ശബ്ദമുള്ള പടക്കം പൊട്ടിച്ചത്. ഇതിന്‌ശേഷം സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയും ഏതാനും വിദ്യാര്‍ത്ഥികളേയും വിദ്യാര്‍ത്ഥിനികളേയും പുറത്താക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
പ്ലസ് വണ്ണിനും പ്ലസ് ടു വിനും രണ്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ സ്‌കൂളിലുണ്ട്. ഇതില്‍ പ്ലസ് വണ്ണിലെ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ വാട്‌സ് ആപ്പില്‍ അപവാദം പ്രചരിപ്പിച്ചിരുന്നു. ഇത് പ്ലസ് ടു വിദ്യാര്‍ത്ഥികളെ അറിയിക്കാനായി പ്ലസ് ടു വിലെ ഒരു വിദ്യാര്‍ത്ഥിയെ ഗ്രൂപ്പില്‍ അംഗമാക്കുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥി വാട്‌സ് ആപ്പ് സന്ദേശം പ്രിന്റ് ഷോട്ടെടുത്ത് പ്ലസ് ടു ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതോടെയാണ് ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്.
തിങ്കളാഴ്ച സ്‌കൂള്‍ തുറന്നപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യാന്‍ പ്ലസ് ടു ഗ്രൂപ്പുകാര്‍ തീരുമാനിച്ചിരുന്നു. പ്ലസ് ടു ഗ്രൂപ്പിലെ ഒരു വിദ്യാര്‍ത്ഥി പ്ലസ് വണ്‍ ഗ്രൂപ്പിലെ വിദ്യാര്‍ത്ഥികളോട് തിങ്കളാഴ്ച ക്ലാസില്‍ വരുമ്പോള്‍ കാണിച്ചുതരാമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്ലസ് വണ്‍ ഗ്രൂപ്പുകാര്‍ കൂട്ടത്തോടെയാണ് ക്ലാസിലെത്തിയത്.
ഇന്റര്‍വെല്‍ സമയത്തും ഇവര്‍ കൂട്ടത്തോടെയാണ് പുറത്തിറങ്ങിയത്. ഉച്ച ഭക്ഷണത്തിനായി ക്ലാസ് പിരിഞ്ഞപ്പോഴാണ് കൂട്ടംതെറ്റിയ ചില പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടുകാര്‍ക്ക് കയ്യില്‍ കിട്ടിയത്. ഇവര്‍ ഇവരെ അടിക്കാന്‍ തുടങ്ങിയതോടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും പ്ലസ് ടു വിദ്യാര്‍ത്ഥികളും സംഘടിച്ച് പൊരിഞ്ഞ അടിയില്‍ ഏര്‍പെട്ടത്. അധ്യാപകര്‍ ഏറെ പണിപ്പെട്ടാണ് വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിച്ചത്. സ്‌കൂളില്‍ തികഞ്ഞ അച്ചടക്കം വരുത്തുന്നതിന്റെ ഭാഗമായാണ് മാനേജ്‌മെന്റ് കമ്മിറ്റി സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സി.സി.ടി.വി.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തന ക്ഷമമാക്കും.
Related News:
ചെമ്മനാട് സ്‌കൂളില്‍ 'സ്ഫോടനം'; പ്ലസ് ടു ക്ലാസുകള്‍ തടസ്സപ്പെട്ടു
Keywords : Kasaragod, Chemnad, School, Student, CCTV Camera, Whats App, Group.

സ്‌കൂളില്‍ പഠന നിലവാരം ഉന്നതിയിലാണെങ്കിലും അടുത്തിടെ കുട്ടികള്‍ നടത്തുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മാനേജ്‌മെന്റിന്റെ ഈ നടപടി.