ഗള്‍ഫ് വ്യവസായിയുടെ കൊല: തെളിവെടുപ്പു നടത്തി; കാര്‍ പോലീസ് കസ്റ്റഡിയില്‍
Aug 15, 2013, 01:46 IST
പ്രതികള്‍ റിമാന്‍ഡില്‍
തൃക്കരിപ്പൂര്‍: വെള്ളാപ്പിലെ ഗള്‍ഫ് വ്യവസായി സലാം ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ നീലേശ്വരം കോട്ടപ്പുറം ആനച്ചാല്‍ സ്വദേശികളായ മുഹമ്മദ് നൗഷാദ്, മുഹമ്മദ് റമീസ് എന്നിവരെ പോലീസ് തെളിവെടുപ്പു നടത്തി. കാഞ്ഞങ്ങാട്, നീലേശ്വരം, കുണിയ, പള്ളിക്കര, പാക്കം, ഉപ്പള, എന്നിവിടങ്ങളിലാണു അന്വേഷണ സംഘം പ്രതികളുമായി തെളിവെടുപ്പു നടത്തിയത്.
പള്ളിക്കര പാക്കത്ത് നിന്നും സലാം ഹാജിയുടെ വീടിന്റെ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന റിമോട്ട് കണ്‍ട്രോളിന്റെ പവര്‍ ബോക്‌സും, പണവും ആഭരണങ്ങളും കൊണ്ടുപോയ ബാഗ് ഉപ്പളയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ തെളിവെടുപ്പിന് ശേഷം വൈകുന്നേരത്തോടെ തൃക്കരിപ്പൂര്‍ വെള്ളാപ്പിലുള്ള സലാം ഹാജിയുടെ വീട്ടിലേക്കു കൊണ്ടുവന്നെങ്കിലും തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്തതിനാല്‍ തെളിവെടുപ്പില്‍ നിന്നും പോലീസ് പിന്മാറി.
സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞതിനെത്തുടര്‍ന്നു വെള്ളാപ്പിലെത്തിയത്. പോലീസ് വാഹനങ്ങള്‍ തൃക്കരിപ്പൂര്‍ ടൗണിലൂടെയും ആയിറ്റിയിലൂടെയും ചീറിപ്പായുമ്പോള്‍ ഇതില്‍ പ്രതികളുണ്ടാകുമെന്ന ധാരണയില്‍ ഇവയ്ക്കുപിന്നാലെ നിരവിധിയാളുകളും വാഹനങ്ങളിലും മറ്റുമായി വെള്ളാപ്പിലെത്തി.
ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു അകന്ന ബന്ധുക്കളായ പ്രതികളെ പിടികൂടിയറിഞ്ഞു ഹാജിയുടെ നിരവിധി അടുത്ത ബന്ധുക്കളും വെള്ളാപ്പിലെ വീട്ടിലെത്തിയിരുന്നു. വെള്ളരിക്കുണ്ട് സിഐമാരായ എ.വി അനില്‍കുമാര്‍, ടി.എന്‍ സജീവന്‍, എസ്‌ഐമാരായ എം.പി വിനീഷ് കുമാര്‍, ടി.പി സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം പോലീസുകാരും സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതികളുടെ സുരക്ഷ കണക്കിലെടുത്താണു തെളിവെടുപ്പ് ഒഴിവാക്കിയത്. പിന്നീട് രാത്രിയൊടെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
സലാം ഹാജിയുടെ വീട്ടില്‍ കൊലയും കവര്‍ച്ചയും നടത്തിയ ശേഷം പ്രതികള്‍ മംഗലാപുരത്ത് എത്തുകയും ചില പ്രതികള്‍ തിരിച്ചുവന്നതിനും മറ്റുചിലര്‍ ഉഡുപ്പിവരെ യാത്ര ചെയ്തതിനുമാണു ഇപ്പോള്‍ പോലീസ് തെളിവുകള്‍ ശേഖരിച്ചത്. ഇതിനകം ഇരുന്നൂറിലധികം പേരെ ചോദ്യം ചെയ്തു.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ സമാനമായ കേസില്‍പെട്ടവരെയും നിരീക്ഷിണവിധേയമാക്കിയിട്ടുണ്ട്. തൊണ്ടി മുതല്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ഇതില്‍ ഏതാനും വസ്തുക്കള്‍ തൃശൂരില്‍ കൈമാറിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സലാം ഹാജിയുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്ത പണം കൈപ്പറ്റിയവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നാം പ്രതിയായ നൗഷാദ് കവര്‍ച്ച ആസൂത്രണം ചെയ്യുകയും കര്‍ണാടക വഴി പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സഹായം നല്‍കിയതായും അന്വേഷണ സംഘം അറിയിച്ചു. സംഘാംഗങ്ങള്‍ കത്തി, ഇരുമ്പ്‌പൈപ്പ് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്ന സിഐ ടി.എന്‍ സജീവന്‍ പറഞ്ഞു. മ്റ്റു പ്രതികളെ പിടികൂടാനുള്ള ഊര്‍ജിത ശ്രമം നടത്തിവരികയാണ്.
Related News:
ഗള്‍ഫ് വ്യവസായിയുടെ കൊല: സൂത്രധാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍

'ഉപ്പയെ കൊലപ്പെടുത്തിയവരെ കണ്ടെത്തുമെന്ന് ഉറപ്പുണ്ടായിരുന്നു'
Also Read:
ക്ഷമയ്ക്ക് അതിരുണ്ട്: പാക്കിസ്ഥാന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ താക്കീത്
സുഭാഷ് ചന്ദ്രബോസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടില്ല

Keywords: Kerala, Kasaragod, Trikaripur, Salam Haji, murder, police, remanded, vehicle, case, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.