സാഹിത്യവേദി കേരളത്തിലെ കാമ്പസുകള്‍ക്ക് മാതൃക
Jun 20, 2017, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.06.2017) യുവതലമുറ നവമാധ്യമങ്ങളിലെ താല്‍ക്കാലിക വായനകളില്‍ മുങ്ങിപോകുന്ന സാഹചര്യത്തില്‍ 'സാഹിത്യവേദി' പോലുള്ള പ്രവര്‍ത്തന മാതൃകകള്‍ കേരളത്തിലെ എല്ലാ കോളജ് കാമ്പസുകളിലും അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പറഞ്ഞു. കാഞ്ഞങ്ങാട് നെഹ്‌റു കേളജിലെ സാഹിത്യവേദിയുടെ 31 -ാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ സ്പന്ദനം നിലനിര്‍ത്താനും സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനും മുന്നിട്ടിറങ്ങുന്ന സാഹിത്യവേദി നല്ല മാതൃകയാണ്. എഴുപതുകളില്‍ സംഭവിച്ചതുപോലെ നമ്മുടെ കാമ്പസുകളില്‍ നിന്നും ഉണര്‍വിന്റെ പുതിയ ശബ്ദങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
പ്രിന്‍സിപ്പല്‍ ഡോ. പി വി പുഷ്പജ അധ്യക്ഷത വഹിച്ചു. പ്രൊഫ. എ ഗംഗാധരന്‍ നായര്‍, വി വിജയകുമാര്‍, ജിഷ പി വി, ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട് സ്വാഗതവും സാഹിത്യവേദി സെക്രട്ടറി മഞ്ജിമ എം എസ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kanhangad, Inauguration, District Collector, Nehru College, Sahithyavedi, College, Principal, Secretary, Dr. Ambikasutan Mangad.