സാമ്പത്തിക സഹായത്തിനായി കൊല്ലപ്പെട്ട സഫിയയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
Aug 16, 2015, 12:09 IST
കാസര്‍കോട്: (www.kasargodvartha.com 16/08/2015) ഗോവയിലെ ഫ്ലാറ്റില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട മടിക്കേരി അയ്യങ്കേരിയിലെ സഫിയയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു. ദാരിദ്ര്യം കാരണം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിനാണ് അയ്യങ്കേരിയിലെ മൊയ്തു ആഇശ ദമ്പതികള്‍ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വസതിയില്‍ വെച്ച് കണ്ടത്.
ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂര്‍, പൊതുപ്രവര്‍ത്തകരായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സുബൈര്‍ പടുപ്പ് എന്നിവരാണ് മൊയ്തുവിനെയും ആഇശയെയും മുഖ്യമന്ത്രിയുടെ സമീപം എത്തിച്ചത്. തിരക്കുകള്‍ക്കിടയില്‍ രാവിലെ ഒമ്പത് മണിയോടെ മുഖ്യമന്ത്രി ഇവരെ കാണാന്‍ തയ്യാറായി. സഫിയ വധവുമായി ബന്ധപ്പെട്ട കേസിന്റെ കാര്യങ്ങളും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു.
അങ്ങേയറ്റം ദയനീയമാണ് ഇവരുടെ അവസ്ഥയെന്ന് പബ്ലിക് പ്രോസിക്യൂട്ടറും പൊതുപ്രവര്‍ത്തകരും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. സഫിയയുടെ കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
Related News:

സഫിയ വധം: റിപ്പര്‍ ചന്ദ്രന് ശേഷം കാസര്‍കോട് ജില്ലയിലെ രണ്ടാമത്തെ വധശിക്ഷ
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ക്ക് സഫിയ വിധി പാഠമാകണം: ജഡ്ജി
സഫിയ വധം: ഡി.വൈ.എസ്.പി. സന്തോഷിനും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂറിനും കോടതിയുടെ അഭിനന്ദനം
സഫിയ വധം: ഒന്നാംപ്രതി ഹംസയ്ക്ക് വധശിക്ഷ; മൈമൂനയ്ക്ക് 3 വര്‍ഷം വെറും തടവ്, അബ്ദുല്ലയ്ക്ക് 3 വര്‍ഷം കഠിന തടവ്
സഫിയ വധം: വിധി പ്രഖ്യാപിക്കുന്നത് മാറ്റിയത് സാങ്കേതിക തകരാര്‍ മൂലം
സഫിയ വധം: ശിക്ഷ നല്‍കുന്നതിനുള്ള വാദം പൂര്‍ത്തിയായി; വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി
ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ? മൈമൂനയ്ക്ക് പരമാവധി 7 വര്‍ഷം തടവ് ലഭിക്കാം
സഫിയ വധം: ഹംസയും ഭാര്യയും കുറ്റക്കാര്‍; എ.എസ്.ഐ. ഗോപാലകൃഷ്ണനേയും ഇടനിലക്കാരനേയും വെറുതെവിട്ടു
സഫിയ കേസിന്റെ നാള്‍വഴികള്‍
Keywords: Kasaragod, Kerala, Oommen Chandy, Safiya Murder, Safiya's Murder: Parents meet Chief minister.
Advertisement: