city-gold-ad-for-blogger

സഫിയ വധം: റിപ്പര്‍ ചന്ദ്രന് ശേഷം കാസര്‍കോട് ജില്ലയിലെ രണ്ടാമത്തെ വധശിക്ഷ

കസാര്‍കോട്: (www.kasargodvartha.com 16/07/2015) സഫിയ വധക്കേസിലെ പ്രതി പൊവ്വലിലെ കെ.സി. ഹംസ (52) യ്ക്ക് ലഭിച്ച വധശിക്ഷ ജില്ല രൂപീകരിച്ചശേഷമുള്ള രണ്ടാമത്തെ വധശിക്ഷയായി മാറി. 30 വര്‍ഷം മുമ്പ് ഉത്തരകേരളത്തെയും ദക്ഷിണ കര്‍ണാടകയേയും നടുക്കിയ റിപ്പര്‍ മോഡല്‍ അക്രമത്തിലൂടെ ആളുകളെ വകവരുത്തി ഭീതി സൃഷ്ടിച്ചാണ് റിപ്പര്‍ ചന്ദ്രന്‍ കുപ്രസിദ്ധനായത്. റിപ്പര്‍ ചന്ദ്രനെ 1991 ജൂലൈ ആറിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് മരണംവരെ തൂക്കിലേറ്റുകയായിരുന്നു.

സഫിയയെ ജീവനോടെ വെട്ടിനുറുക്കികൊന്ന ഹംസയേയും മരണംവരെ തൂക്കിലേറ്റാനാണ് വ്യാഴാഴ്ച ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ. ശക്തിധരന്‍ ഉത്തരവിട്ടത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കണ്ടെത്തിയാണ് പ്രതിക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കിയത്. ഇത്രയും ക്രൂരമായ രീതിയില്‍ പാവപ്പെട്ട വീട്ടിലെ ഒരു പെണ്‍കുട്ടിയെ നിഷ്ടൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷയൊന്നും നല്‍കാന്‍ കഴിയില്ലെന്നാണ് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയത്.

കേസില്‍ ഹംസയുടെ ക്രൂരകുറ്റം ഗുരുതരവും പൈശാചികവുമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. നിസ്സഹായയും നിരാലംബയും നിരായുധയുമായ 13 വയസ്സു മാത്രം പ്രായമായ പെണ്‍കുട്ടി, സ്വന്തം വീട്ടില്‍ ജോലിക്കായി കൊണ്ടുവന്നവളെ, ഏറ്റവും നിഷ്ഠൂരമായി വെട്ടി നുറുക്കി കൊലപ്പെടുത്തിയ ഹംസ, ആ കുറ്റകൃത്യം ഒന്നര വര്‍ഷം മറച്ചുവെക്കുകയും ചെയ്തുവെന്നത് പൊതുസമൂഹത്തെതന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

പൊതുസമൂഹം ഒന്നടങ്കം ആഗ്രഹിച്ച രീതിയിലാണ് കോടതിയില്‍നിന്നും വിധിയുണ്ടായത്. യാതൊരു ദയയും ഹംസ അര്‍ഹിക്കുന്നില്ലെന്നും വിധിന്യായത്തില്‍ പറയുന്നു. ഹംസ തുടര്‍ന്നു ജീവിക്കുന്നതു സമൂഹത്തിനു ഭീഷണിയാണെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
സഫിയ വധം: റിപ്പര്‍ ചന്ദ്രന് ശേഷം കാസര്‍കോട് ജില്ലയിലെ രണ്ടാമത്തെ വധശിക്ഷ

Related News:
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ക്ക് സഫിയ വിധി പാഠമാകണം: ജഡ്ജി
സഫിയ വധം: ഡി.വൈ.എസ്.പി. സന്തോഷിനും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. ഷുക്കൂറിനും കോടതിയുടെ അഭിനന്ദനം

സഫിയ വധം: ഒന്നാംപ്രതി ഹംസയ്ക്ക് വധശിക്ഷ; മൈമൂനയ്ക്ക് 3 വര്‍ഷം വെറും തടവ്, അബ്ദുല്ലയ്ക്ക് 3 വര്‍ഷം കഠിന തടവ്

സഫിയ വധം: വിധി പ്രഖ്യാപിക്കുന്നത് മാറ്റിയത് സാങ്കേതിക തകരാര്‍ മൂലം

സഫിയ വധം: ശിക്ഷ നല്‍കുന്നതിനുള്ള വാദം പൂര്‍ത്തിയായി; വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി

ഹംസയ്ക്ക് തൂക്കുകയറോ ജീവപര്യന്തമോ? മൈമൂനയ്ക്ക് പരമാവധി 7 വര്‍ഷം തടവ് ലഭിക്കാം

സഫിയ വധം: ഹംസയും ഭാര്യയും കുറ്റക്കാര്‍; എ.എസ്.ഐ. ഗോപാലകൃഷ്ണനേയും ഇടനിലക്കാരനേയും വെറുതെവിട്ടു

സഫിയ കേസിന്റെ നാള്‍വഴികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Court, Kasaragod, Kerala, Murder, Murder-case, Safia murder case, Accused, Hamza, Safia case verdict: 2nd death sentence in the district, Advertisement Bombay Garments.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia