സഫിയ വധം: വിചാരണ തിങ്കളാഴ്ച ആരംഭിക്കും
Jan 4, 2015, 15:29 IST
കാസര്‍കോട്: (www.kasargodvartha.com 04.01.2015) ഏറെ പ്രമാദമായ സഫിയ(14)വധക്കേസിന്റെ വിചാരണ തിങ്കളാഴ്ച കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. കര്‍ണാടക കുടക് അയ്യങ്കേരിയിലെ മൊയ്തുവിന്റെയും ആയിഷയുടെയും മകളായ സഫിയയെ ഗോവയില്‍ വെച്ചു ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയശേഷം മഡ്‌ഗോവയിലെ കനാലിനു സമീപം കുഴിച്ചിട്ടുവെന്നാണ് കേസ്.
പൊവ്വല്‍ മാസ്തിക്കുണ്ട് സ്വദേശിയും ഗോവയില്‍ കരാറുകാരനുമായ കെ.സി.ഹംസ, ഇയാളുടെ ഭാര്യ മൈമൂന, ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ എ.എസ്.ഐ. ആയിരുന്ന ഗോപാലകൃഷ്ണന്‍, കുടകിലെ മൊയ്തു ഹാജി, സിദ്ദീഖ് എന്നിവരാണ് കേസിലെ പ്രതികള്‍.
ഹംസയുടെ മാസ്തിക്കുണ്ടിലെ വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്ന സഫിയയെ 2008ല്‍ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിനും, പ്രക്ഷോഭപരമ്പരകള്‍ക്കും ഒടുവിലാണ് സഫിയയെ ഗോവയില്‍ കൊന്നു കുഴിച്ചിട്ടതായി കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയാണ് ഹംസ.
Related News:
സഫിയ വധം വീണ്ടും വാര്‍ത്തകളില്‍; വിചാരണ നവംബര്‍ 26ന് തുടങ്ങും, പ്രതികള്‍ക്കു സമന്‍സയച്ചു
Keywords: kasaragod, Kerala, Murder, court, Police, Deadbody, case,
Advertisement: