city-gold-ad-for-blogger
Aster MIMS 10/10/2023

സഫിയ വധം വീണ്ടും വാര്‍ത്തകളില്‍; വിചാരണ നവംബര്‍ 26ന് തുടങ്ങും, പ്രതികള്‍ക്കു സമന്‍സയച്ചു

കാസര്‍കോട്:(www.kasargodvartha.com 30.10.2014) ഏറെ പ്രമാദമായ സഫിയ (14) വധക്കേസിന്റെ വിചാരണ നവംബറില്‍ ആരംഭിക്കും. നവംബര്‍ 26ന് ഹാജരാകാന്‍ പ്രതികള്‍ക്കു ജില്ലാ സെഷന്‍സ് കോടതി സമന്‍സയച്ചു. അന്നു തന്നെ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും ചെയ്യും.

കര്‍ണാടക മടിക്കേരി അയ്യങ്കേരിയിയെ മൊയ്തുവിന്റെയും ആയിഷയുടെയും മകളായ സഫിയയാണ് കൊല്ലപ്പെട്ടത്. കരാറുകാരനായ മുളിയാര്‍ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി.ഹംസ(42), മടിക്കേരി അയ്യങ്കേരി പുളിക്കോട് സണ്ണയിലെ ദൊഡ്ഡപ്പള്ള മൊയ്തു ഹാജി(51), കെ.സി.ഹംസയുടെ ഭാര്യ മൈമൂന(30), കുമ്പള ആരിക്കാടി കുന്നിലിലെ എം.അബ്ദുല്ല(37), ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. ആയിരുന്ന ഉദുമ ബാര എരോല്‍ ഹൗസിലെ പി.എം. ഗോപാലകൃഷ്ണന്‍ (51) എന്നിവരാണ് കേസിലെ ഒന്നുമുതല്‍ അഞ്ചു വരെ പ്രതികള്‍.

2006 ലാണ് സഫിയയെ വീട്ടുവേലയ്ക്കായി ഹംസ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്. അയ്യങ്കേരിയിലെ വീട്ടില്‍ ദാരിദ്ര്യത്തില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. മാതാപിതാക്കളായ മൊയ്തുവിന്റെയും ആയിഷയുടെയും സമ്മതത്തോടെയാണ് സഫിയയെ ഹംസ ഏറ്റെടുത്തത്. വീട്ടുവേലയ്ക്കാണ് കൊണ്ടുപോകുന്നതെങ്കിലും പഠനചെലവ് അടക്കമുള്ള കാര്യങ്ങള്‍ താന്‍ നോക്കിക്കൊള്ളാമെന്ന് ഹംസ ഇവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

സഫിയ അയ്യങ്കേരിയിലെ വീട്ടില്‍ നിന്നും പോയി ഒരു വര്‍ഷം കഴിഞ്ഞ് മകളെ അന്വേഷിച്ച് ആയിഷ ഹംസയുടെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി അവിടെയില്ലായിരുന്നു. ഹംസയോടും ഭാര്യയോടും അന്വേഷിച്ചപ്പോള്‍ കുറച്ചുദിവസമായി അവളെ കാണാനില്ലെന്നും എങ്ങോട്ട് പോയെന്ന് അറിയില്ലെന്നുമാണ് മറുപടി ലഭിച്ചത്. ഇതില്‍ സംശയം തോന്നിയ ആയിഷ അന്നത്തെ കാസര്‍കോട് എസ്. പി. ഉള്‍പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും സഫിയയുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം ഉണ്ടായില്ല.

ഇതേ തുടര്‍ന്ന് സഫിയ തിരോധാനത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ കാസര്‍കോട്ടെ ജനകീയ നീതിവേദിയുടെ സഹായം ആയിഷ തേടുകയും സഫിയ ആക്ഷന്‍ കമ്മിറ്റി രൂപികരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഫിയയുടെ തിരോധാനം സംബന്ധിച്ച് ആദൂര്‍ പോലീസ് കേസെടുത്തുവെങ്കിലും കരാറുകാരന്‍ ഹംസയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ആക്ഷന്‍ കമ്മിറ്റി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തിയതോടെ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സഫിയയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. മുളിയാറിലെ വീട്ടില്‍ നിന്നും സഫിയയെ ഹംസ ഗോവയിലുള്ള തന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോവുകയും ചില പ്രശ്‌നങ്ങളുടെ പേരില്‍ പെണ്‍കുട്ടിയെ ഹംസയും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടുത്തുള്ള കനാലില്‍ താഴ്ത്തുകയും ചെയ്തുവെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞത്.

ഗോവയിലെ ഫ്‌ളാറ്റിലെ അടുക്കളയില്‍ സഹായിയായ സഫിയ അവിടെ വച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ദേഹത്ത ചൂടുവെള്ളം നിറഞ്ഞ പാത്രം മറിയുകയും പൊള്ളലേല്‍ക്കുകയും ചെയ്തുവെന്നും അബോധാവസ്ഥയിലായ കുട്ടി മരിച്ചുവെന്ന് കരുതി ഹംസയും ഭാര്യയും ശരീരം മൂന്നുഭാഗങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ടുവെന്നുമാണ് പ്രതികള്‍ നടത്തിയ കുറ്റസമ്മതമൊഴി. എന്നാല്‍ സഫിയയെ ബോധപൂര്‍വ്വം കൊലപ്പെടുത്തിയതാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്.

സഫിയ വധം വീണ്ടും വാര്‍ത്തകളില്‍; വിചാരണ നവംബര്‍ 26ന് തുടങ്ങും, പ്രതികള്‍ക്കു സമന്‍സയച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  kasaragod, Accuse, court, Police, case, complaint, Karnataka, Missing, Parents, Kerala, Safiya murder news again in media 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL