കാസര്‍കോട്ട് സുരക്ഷ ശക്തമാക്കി കര്‍ണാടക പോലീസ് സേനയുടെ റൂട്ട് മാര്‍ച്ച്
May 6, 2016, 11:33 IST
കാസര്‍കോട്:(www.kasargodvartha.com 06.05.2016) നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെയും മുന്നോടിയായി കാസര്‍കോട്ട് സുരക്ഷ ശക്തമാക്കിക്കൊണ്ട് കാസര്‍കോട് കര്‍ണാടക പോലീസ് സേനയുടെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. വിദ്യാനഗറില്‍ നിന്ന് ആരംഭിച്ച് കാസര്‍കോട് നഗരത്തിലെത്തിയ റൂട്ട് മാര്‍ച്ചില്‍ 91 പോലീസുകാര്‍ പങ്കെടുത്തു.
കാസര്‍കോട് സി ഐ എം പി ആസാദ് റൂട്ട് മാര്‍ച്ചിന്റെ നേതൃത്വം നല്കി. എസ് ഐ രഞ്ജിത്ത് രവീന്ദ്രന്, അഡീഷണല്‍ എസ് ഐ സുരേഷ് കെ, നാരായണന് കെ വി, നൗഫല്‍ എന്നിവരും ഉണ്ടായിരുന്നു.