പാലക്കുന്നിലെയും അരമങ്ങാനത്തെയും വീടുകളില്‍ കവര്‍ച്ച നടത്തിയ കേസില്‍ പിതാവിനും മകനും പുറമെ മറ്റൊരു മകനും അറസ്റ്റിലായി
Feb 11, 2017, 13:00 IST
ബേക്കല്‍: (www.kasargodvartha.com 11/02/2017) പാലക്കുന്നിലെയും അരമങ്ങാനത്തെയും വീടുകളില്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളായ പിതാവിനും മകനും പുറമെ മറ്റൊരു മകനും പോലീസിന്റെ പിടിയിലായി. കളനാട് അയ്യങ്കോലില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഹനീഫയുടെ മകന്‍ ഇംത്യാസി(22) നെയാണ് ബേക്കല്‍ എസ് ഐ വി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കേസില്‍ പ്രതികളായ ഹനീഫയെയും മകന്‍ ഇജാസിനെയും പോലീസ് നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അരമങ്ങാനത്തെ അബ്ദുല്ലയുടെയും പാലക്കുന്നിലെ അബ്ദുല്ലയുടെയും വീടുകളില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. അരമങ്ങാനത്തെ അബ്ദുല്ലയുടെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണാഭരണവും 32,000 രൂപയും വസ്ത്രങ്ങളുമാണ് പ്രതികള്‍ കവര്‍ച്ച ചെയ്തത്. പാലക്കുന്നിലെ അബ്ദുല്ലയുടെ വീട്ടില്‍ നിന്നും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വസ്ത്രങ്ങളുമാണ് കവര്‍ന്നത്.
ഇതില്‍ സ്വര്‍ണാഭരണങ്ങള്‍ ഒഴികെയുള്ള മറ്റുസാധനങ്ങള്‍ ഹനീഫയുടെ വാടക വീട്ടില്‍ നിന്നും പോലീസ് നേരത്തെ തന്നെ കണ്ടെടുത്തിരുന്നു. കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് വീട്ടിലെത്തുമ്പോഴേക്കും പ്രതികള്‍ അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ എട്ട്് കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇംത്യാസിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Related News:
പാലക്കുന്നിലെയും അരമങ്ങാനത്തെയും വീടുകവര്‍ച്ചകള്‍ തെളിഞ്ഞു; പൂട്ടിയിട്ട വീട് തകര്‍ത്ത് പോലീസ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തു, പ്രതികള്‍ കുടുംബസമേതം മുങ്ങി
വീട് കുത്തിതുറന്ന് 5 പവന്‍ സ്വര്‍ണം കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Bekal, Police, arrest, Robbery, case, Accuse, Robbery case accused arrested.