വീട് കുത്തിതുറന്ന് 5 പവന്‍ സ്വര്‍ണം കവര്‍ന്നു
Dec 24, 2016, 11:30 IST
ഉദുമ: (www.kasargodvartha.com 24/12/2016) ഉദുമ അരമങ്ങാനത്ത് വീട് കുത്തിതുറന്ന് അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. അരമങ്ങാനത്തെ അബ്ദുല്ലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അടുത്തുള്ള പള്ളിയില്‍ സംഘടിപ്പിച്ച നബിദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ അബ്ദുല്ലയും ഭാര്യയും മക്കളും പോയ സമയത്തായിരുന്നു കവര്‍ച്ച.
പരിപാടി കഴിഞ്ഞ് ഇവര്‍ വെള്ളിയാഴ്ച രാത്രി 12 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍ പെട്ടത്. വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു. വീട്ടിനകത്തെ കിടപ്പുമുറിയിലെ അലമാരയില്‍ നിന്നും അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നതായി കണ്ടെത്തി.
അബ്ദുല്ലയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാളവിദഗ്ധരും കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. കവര്‍ച്ച സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: 5 sovereign gold robbed from Udma, Robbery, House Robbery, Theft, Gold Ornaments, Kasaragod, Kerala.