ക്ലബ് പ്രവര്‍ത്തകര്‍ കുഴിയടച്ചു; ചൗക്കി മുതല്‍ കാസര്‍കോട് വരെ ഇനി ശുഭയാത്ര
Jul 17, 2017, 13:04 IST
കാസര്‍കോട്: (www.kasargodvartha.com 17.07.2017) നുസ്രത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട് ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ ചൗക്കി മുതല്‍ കാസര്‍കോട് വരെയുള്ള റോഡിലെ വലിയ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് അടച്ചതോടെ ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ഇനി ശുഭയാത്ര നടത്താം. തിങ്കളാഴ്ച രാവിലെ മുതലാണ് ക്ലബ്ബിന്റെ മുഴുവന്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് റോഡിലെ മുഴുവന്‍ കുഴികളും കോണ്‍ക്രീറ്റ് ചെയ്ത് അടച്ചത്. കുണ്ടും കുഴിയും കാരണം ദേശീയപാത വഴിയുള്ള വാഹന യാത്ര ദുരിതപൂര്‍ണമായതോടെയാണ് ക്ലബ് പ്രവര്‍ത്തകര്‍ കുഴിയടക്കാന്‍ രംഗത്തിറങ്ങിയത്. കുഴിയടക്കല്‍ പ്രവര്‍ത്തനം കാസര്‍കോട് ഡിവൈഎസ്പി എം.വി.സുകുമാരന്‍ കുഴിയടച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡണ്ട് മനോജ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ട്രാഫിക് എസ്‌ഐ ടി.കെ.മുകുന്ദന്‍ വാഹനാപകടങ്ങളെക്കുറിച്ചും ക്ലബ്ബ് പ്രവര്‍ത്തകരുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. എസ്‌ഐ ബി.നാഗേഷ് നായിക്, നിസാഫി കെ.കെ.പുറം, ഹമീദ് കാവില്‍, ജിഎച്ച്എം ജില്ലാ സെക്രട്ടറി ബുര്‍ഹാന്‍ തളങ്കര, അമ്മൂട്ടി, ഇബ്രാഹിം കാട്ടില്‍, അഷ്‌ക്കര്‍, സത്താര്‍ കണ്ടത്തില്‍, ദാമോദരന്‍, വീരാന്‍ തുടങ്ങിയവരും മറ്റ് ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും ശ്രമദാനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Club, Chowki, Road, Road repairing work done club volunteers