യുവതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതി; നേതാവ് പ്രതികാരം തീര്‍ത്തത് പിതാവിന്റെ കടയ്ക്കു മുന്നില്‍ മാലിന്യം നിക്ഷേപിച്ച്
Jun 21, 2017, 16:48 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21.06.2017) ഭര്‍തൃമതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ചതിന് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയ സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ കടയ്ക്കു മുന്നില്‍ മാലിന്യം നിക്ഷേപിച്ച് യുവ നേതാവ് പ്രതികാരം തീര്‍ത്തതായി ആക്ഷേപം. ഇതു സംബന്ധിച്ച് കെട്ടിട ഉടമ ചന്തേര പോലീസില്‍ പരാതി നല്‍കി.
ചൊവ്വാഴ്ച രാത്രിയാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കരുതുന്നു. ബുധനാഴ്ച രാവിലെ പള്ളിക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കട തുറക്കാനെത്തിയപ്പോഴാണ് കോഴി മാലിന്യം നിക്ഷേപിച്ചതായി കണ്ടത്. ഇതേ തുടര്‍ന്ന് കടയുടമ പള്ളിക്കമ്മിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയും കമ്മിറ്റി ഭാരവാഹികള്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
വിവരമറിഞ്ഞ് പോലീസും പാര്‍ട്ടിയുടെ രണ്ട് നേതാക്കളും സ്ഥലത്തെത്തി അന്വേഷണം നടത്തി. മകളുടെ മൊബൈലിലേക്ക് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശമയച്ചതിന് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് യുവ നേതാവ് കോഴിമാലിന്യം നിക്ഷേപിച്ചതെന്ന് കടയുടമ ഉറപ്പിച്ചു പറഞ്ഞു. പോലീസും പാര്‍ട്ടി നേതൃത്വവും പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണ്.
Related News:
ഭര്‍തൃമതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ച യുവ നേതാവിനെതിരെ കുടുംബം പാര്‍ട്ടി നേതൃത്വത്തിന്റെ പരാതി നല്‍കാനൊരുങ്ങുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Trikaripur, complaint, Youth, news, Revenge for lodging complaint against leader