സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം: പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
Jul 22, 2013, 11:54 IST
കാസര്‍കോട്: സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്താം തരം വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവറെയും സുഹൃത്തിനെയും തിങ്കളാഴ്ച രാവിലെ കാസര്‍കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കും.
ഓട്ടോ ഡ്രൈവര്‍ ബാറഡുക്ക അറന്തക്കോടിലെ ഇബ്രാഹിം ഖലീല്‍ (25), സുഹൃത്ത് ബീജന്തടുക്കയിലെ ബി.എ ഖാലിദ് (25) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് ബദിയഡുക്ക സി.ഐ പ്രേംസദന്‍, എസ്.ഐ പി. സതീഷ് ബല്ലാള്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്.
ബദിയഡുക്ക ടൗണിനടുത്ത് താമസക്കാരിയും 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ 16 കാരിയാണ് ജൂലൈ 15ന് ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പ്രതികളെ തിങ്കളാഴ്ച രാവിലെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
Keywords: Rape, Accuse, Police, Custody, Case, Auto Driver, Badiyadukka, Kasaragod, Kerala, Ibrahim Khaleel, Khalid, Mobile Call, Mother, 10 th Class Student, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.