സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
Jul 21, 2013, 10:00 IST
കാസര്‍കോട്: സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവറും സുഹൃത്തും ആള്‍പാര്‍പില്ലാത്ത വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബദിയഡുക്ക ടൗണിനടുത്ത് താമസക്കാരിയും 10 -ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ 16 കാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ ഓട്ടോഡ്രൈവറായ ബദിയഡുക്ക അറന്തക്കോടിലെ ഇബ്രാഹിം ഖലീല്‍ (34), സുഹൃത്ത് ബദിയഡുക്ക കന്യാനയിലെ ഖാലിദ് (32) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്.
ജൂലൈ 15 നാണ് കേസിനാസ്പദായ സംഭവം നടന്നത്. എന്നും രാവിലെ സ്ഥിരമായി ഏര്‍പാടാക്കിയ ഓട്ടോയിലാണ് പെണ്‍കുട്ടി സ്കൂളില്‍ പോവാറുള്ളത്. 15 ന് രാവിലെ ആ ഓട്ടോ വരാത്തതിനാല്‍ പെണ്‍കുട്ടി വീട്ടിനടുത്ത ജംഗ്ഷനില്‍ നില്ക്കുമ്പോള് ഇബ്രാഹിം ഖലീല്‍ ഓട്ടോയുമായി അവിടെയെത്തി. സ്കൂളിനടുത്ത് വിടാമെന്ന് പറഞ്ഞ് അയാള്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി. എന്നാല്‍ ഓട്ടോ സ്കൂളിനടുത്ത് നിര്‍ത്താതെ ഓടിച്ച് ബീജന്തടുക്കയിലേക്ക് പോവുകയും അവിടെയുള്ള ആള്‍പാര്‍പില്ലാത്ത വീട്ടിലേക്ക് പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോവുകയും ചെയ്തു. അവിടെ വെച്ച് പെണ്‍കുട്ടിയെ ഇബ്രാഹിം ഖലീല്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
അതിനു ശേഷം സുഹൃത്ത് ഖാലിദിനെ ഖലീല്‍ മൊബൈലില്‍ വിളിച്ച് സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. ബൈക്കിലെത്തിയ ഖാലിദും പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. പിന്നീട് ഇബ്രാഹിം ഖലീല്‍ പെണ്‍കുട്ടിയെ ഓട്ടോയിലിരുത്തി മൂന്നര മണിയോടെ ബദിയഡുക്ക ടൗണില്‍ ഇറക്കുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി പിറ്റേന്ന് സ്കൂളില്‍ പോവാന്‍ തയാറായില്ല. സംഭവം ആരാഞ്ഞ മാതാവിനോട് പെണ്‍കുട്ടി തലേന്നുണ്ടായ സംഭവങ്ങള്‍ വിവരിച്ചു. ഇതേതുടര്‍ന്ന് മാതാവ് വനിതാ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നാണ് ഇബ്രാഹിം ഖലീലിനെയും ഖാലിദിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പോലീസ് കാസര്‍കോട് സി.ഐ ഓഫീസില്‍ ചോദ്യംചെയ്തു വരികയാണ്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
Also Read:
ഒറീസയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 9 നവജാത ശിശുക്കള്‍ മരിച്ചു

Keywords : Rape, Accuse, Police, Custody, Case, Auto Driver, Badiyadukka, Kasaragod, Kerala, Ibrahim Khaleel, Khalid, Mobile Call, Mother, 10 th Class Student, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.