city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി കേസ് ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം ഇനിയും അട്ടിമറിക്കപ്പെടാന്‍ പാടില്ല- ഡോ. ഡി സുരേന്ദ്രനാഥ്

കാസര്‍കോട്: (www.kasargodvartha.com 01.05.2016) ഖാസി കേസ് ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം ഇനിയും അട്ടിമറിക്കപ്പെടാന്‍ പാടില്ലെന്ന് ഡോ. ഡി സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു. സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ സി ബി ഐ സത്യസന്ധമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്
പുതിയ ബസ് സ്റ്റാന്‍ഡിലെ ഒപ്പു മര ചുവട്ടില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര
 സമരത്തിന്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണം. അതിനാല്‍ സമരം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, ഷൗക്കത്ത് പൂച്ചക്കാട്, സാലിഹ് ബേക്കല്‍, യൂസഫ് ബാഖവി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അജയന്‍ പരവനടുക്കം, റഹീം ബെണ്ടിച്ചാല്‍, സുലൈമാന്‍ ദാരിമി, ഹമീദ് സീസണ്‍, സുബൈര്‍ പടുപ്പ്, മുഹമ്മദ് ഷാഫി, ഹുസൈന്‍ റഹ് മാനി, മൊയ്തീന്‍ കുഞ്ഞി ഹാജി, അബ്ദുല്ലക്കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, ഇക്ബാല്‍ ചെമ്പരിക്ക, മുനീര്‍ കണ്ടാളം, ഖലീല്‍ ഒ യു, ഹാരിസ് ചെമ്പരിക്ക, ഇബ്രാഹിം ഖാസിയാറത്ത്, അബ്ദുല്‍ സലാം, ഇബ്രാഹിം ചെമ്പരിക്ക എന്നിവര്‍ സംസാരിച്ചു.

ഇ അബ്ദുല്ലക്കുഞ്ഞി സ്വാഗതവും ഷാഫി നന്ദിയും പറഞ്ഞു.


ഖാസി കേസ് ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം ഇനിയും അട്ടിമറിക്കപ്പെടാന്‍ പാടില്ല- ഡോ. ഡി സുരേന്ദ്രനാഥ്

Keywords : Kasaragod, Qazi death, Investigation, CBI, Protest, Dr D Surendra Nath. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia