city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

200 കോടിയുടെ നബാര്‍ഡ് പദ്ധതി: പ്രതിഷേധവുമായി മൊഗ്രാല്‍ പുത്തൂരിലെ ദുരിതബാധിതര്‍

കാസര്‍കോട്: നബാര്‍ഡിന്റെ സഹായത്തോടെ 200 കോടിയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ നിരവധി ദുരിതബാധിതരുള്ള മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിനെ തഴഞ്ഞതില്‍ പ്രതിഷേധം.

നബാര്‍ഡ് പദ്ധതികളുടെ ജില്ലാതല പ്രവൃത്തി ഉദ്ഘാടന വേദിയിലെത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്.സി ക്ക് പുതിയ കെട്ടിടം പണിയാന്‍ ഒരുകോടി രൂപ നേരത്തെ നബാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇതിന്റെ പ്രതിഷേധമറിയിക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് നജ്മ ഖാദറിന്റെ നേതൃത്വത്തില്‍ ദുരിതബാധിതയായ റൈഹാനയെയും കൊണ്ട് സംഘം മന്ത്രിമാരായ എം.കെ. മുനീര്‍, കെ.പി. മോഹനന്‍ എന്നിവരുടെ മുമ്പിലെത്തിയത്.

എന്‍ഡോസള്‍ഫാന്‍ മേഖലയല്ലാത്ത ചില പഞ്ചായത്തുകളെ ഉള്‍പെടുത്തിയപ്പോള്‍ നിരവധി ദുരിതബാധിതരുള്ള മൊഗ്രാല്‍ പുത്തൂരിനെ നബാര്‍ഡ് അവഗണിച്ചതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മന്ത്രി എം.കെ. മുനീറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി നബാര്‍ഡില്‍ ഉള്‍പെടുത്തുന്നതിന് അടയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി സംഘത്തെ അറിയിച്ചു.

പഞ്ചായത്ത് അംഗം മുജീബ് കമ്പാര്‍, മാഹിന്‍ കുന്നില്‍, റൈഹാനയുടെ പിതാവ് അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്.സി ക്ക് കെട്ടിടം പണിയുന്നതിനായി പ്ലാന്‍ നേരത്തെ ആരോഗ്യ വകുപ്പിന് സമര്‍പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ കെട്ടിടം പണിയാന്‍ തീരുമാനിച്ചതായി അറിയിച്ചിരുന്നു. മുന്‍ എം.എല്‍.എ സി.ടി. അഹ്മദലി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ എന്നിവരുടെ ശ്രമഫലമായിരുന്നു ഇത്.

200 കോടിയുടെ നബാര്‍ഡ് പദ്ധതി: പ്രതിഷേധവുമായി മൊഗ്രാല്‍ പുത്തൂരിലെ ദുരിതബാധിതര്‍
File Photo
എന്നാല്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ മേഖല അല്ലെന്ന് പറഞ്ഞ് ചിലര്‍ ഈ തീരുമാനത്തെ അട്ടിമറിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖല അല്ലാത്ത ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തുകള്‍ക്കും നീലേശ്വരം നഗരസഭ പരിധിയില്‍പ്പെടുന്ന താലൂക്ക് ആശുപത്രിക്കും 5 കോടിയിലധികം രൂപയാണ് കെട്ടിടം പണിയാന്‍ വേണ്ടി നബാര്‍ഡ് നീക്കി വെച്ചത്. വര്‍ഷങ്ങളായി മുറവിളി കൂട്ടുന്ന മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിനെ നബാര്‍ഡ് അവഗണിച്ചിരിക്കുകയാണ്. ജില്ലാ ആരോഗ്യ വകുപ്പിന് കീഴില്‍ കെട്ടിടം പണിയുന്നതിനായി വിവിധ രേഖകള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവരുടെ അവഗണന കാരണം ഇത് കടലാസിലൊതുങ്ങിയിരിക്കുകയാണ്.


പി. കരുണാകരന്‍ എം.പി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, എം.എല്‍.എ മാരായ പി.ബി.അബ്ദുല്‍ റസാഖ്, കെ. കുഞ്ഞിരാമന്‍, ടി. അബ്ദുല്ല, എം.സി. ഖമറുദ്ദീന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍, എന്‍.പി.ആര്‍.പി.ഡി കോര്‍ഡിനേറ്റര്‍ നസീം തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.

Related News: 
എന്‍ഡോസള്‍ഫാന്‍: നബാര്‍ഡ് പദ്ധതികള്‍ക്ക് ബോവിക്കാനത്ത് ഉജ്ജ്വല തുടക്കം

Keywords : Kasaragod, Endosulfan-Victim, Mogral Puthur, Kerala, Minister M.K. Muneer, Inauguration, Minister K.P Mohan, N.A.Nellikunnu, K.Kunhiraman MLA, Bovikanam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, NABARD. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia