എന്‍ഡോസള്‍ഫാന്‍: നബാര്‍ഡ് പദ്ധതികള്‍ക്ക് ബോവിക്കാനത്ത് ഉജ്ജ്വല തുടക്കം
Apr 5, 2013, 12:58 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ നബാര്‍ഡ് നടപ്പിലാക്കുന്ന 200 കോടി രൂപയുടെ പ്രവര്‍ത്തി ഉദ്ഘാടനവും എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സന്ദേശ റാലിയും ബോവിക്കാനത്ത് നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങില്‍ നടന്നു. വെള്ളിയാഴ്ച രാവിലെ നടന്ന പരിപാടി പഞ്ചായത്ത് - സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീറും കൃഷി മന്ത്രി കെ.പി. മോഹനനും ചേര്‍ന്ന് ഉദ്ഘടനം ചെയ്തു. കാസര്‍കോട്ട് ഒരുപാട് വികസനങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന സംരഭമാണ് ഇതെന്ന് ഇരുവരും ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഒരുജില്ലയില്‍ മാത്രം നബാര്‍ഡ് ഇത്രയും പണം വിനിയോഗിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും മന്ത്രിമാര്‍ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അതിന് എല്ലാ വിഭാഗം ജനങ്ങലുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകള്‍ മൂലമാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും മുനീറും മോഹനനും കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പി. കരുണാകരന്‍ എം.പി. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. നബാര്‍ഡ് എ.ജി.എം. എന്‍. ഗോപാലന്‍ പദ്ധതി വിശദീകരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ റിഹാബ് ലിറ്റേഷന്‍ അസിസ്റ്റന്‍ഡ് സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ഡോ. മുഹമ്മദ് അഷീല്‍ ഏറ്റുവാങ്ങി. കോണ്‍കോട് സി.ഡി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഡെപ്യൂട്ടി കലക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് നല്‍കി പ്രകാശനം ചെയ്തു.
എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി സ്വാഗതവും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് നന്ദിയും പറഞ്ഞു. നാരായണന്‍ പേരിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുളിയാര്‍ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി മൃഗാശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച് നഗരംചുറ്റി ഘോഷയാത്രയും ഉണ്ടായിരുന്നു.
Keywords: Minister M.K. Muneer, inauguration, Endosulfan, Minister K.P Mohan, N.A.Nellikunnu, K.Kunhiraman MLA, Bovikanam, Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, NABARD
ഒരുജില്ലയില്‍ മാത്രം നബാര്‍ഡ് ഇത്രയും പണം വിനിയോഗിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും മന്ത്രിമാര്‍ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അതിന് എല്ലാ വിഭാഗം ജനങ്ങലുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകള്‍ മൂലമാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും മുനീറും മോഹനനും കൂട്ടിച്ചേര്‍ത്തു.
![]() |
| ബോവിക്കാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കുളള നബാര്‍ഡ് പദ്ധതികളുടെ ജില്ലാതല പ്രവൃത്തി ഉദ്ഘാടനം മന്ത്രിമാരായ കെ.പി.മോഹനനും എം.കെ.മുനീറും നിര്‍വഹിക്കുന്നു. |