ചെങ്കള നാലാം മൈലില്‍ ദേശീയപാതയില്‍ പാതാള കുഴി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
Oct 4, 2014, 12:47 IST
നായന്മാര്‍മൂല: (www.kasargodvartha.com 04.10.2014) ചെങ്കള നാലാം മൈലില്‍ ദേശീയപാതയില്‍ പാതാള കുഴി അടയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ദേശീയ പാതയിലെ കുഴിയടക്കുന്നതില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി ആരോപിച്ച് കഴിഞ്ഞദിവസം നാട്ടുകാര്‍ റോഡിലെ കുഴിടക്കുന്നത് തടഞ്ഞിരുന്നു. ക്വാറികയില്‍നിന്നും വേസ്റ്റായി പുറന്തള്ളുന്ന കല്ല് ഉപയോഗിച്ച് ടാറിംഗ് നടത്തിയതിനാലാണ് നാട്ടുകാര്‍ റോഡ്പണി തടഞ്ഞത്.
ഇതില്‍ പ്രകോപിതനായ കരാറുകാരന്‍ ജോലിതന്നെ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്നാണ് യൂത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ശനിയാഴ്ച രാവിലെ ദേശീയപാത ഉപരോധിച്ചത്. വലിയ കുഴിയില്‍വീണ് നിരവധി അപകടങ്ങള്‍ സംഭവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. വലിയകുഴി രൂപപ്പെട്ടതിനാല്‍ ഇവിടെ ഗതാഗതകുരുക്കും രൂപപ്പെട്ടിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി വേസ്റ്റ് കല്ലുപയോഗിച്ച് കുഴിയടക്കുന്നത് പൊതുമരാമത്ത് അധികൃതരുടെ ഒത്താശയോടെയാണെന്നാണ് പരാതി.
റോഡ്പണി നാട്ടുകാര്‍ തടഞ്ഞെങ്കിലും ഇതേകുറിച്ച് അന്വേഷിക്കാന്‍പോലും പൊതുമരാമത്ത് എഞ്ചിനിയറോ മറ്റു ഉദ്യോഗസ്ഥരോ എത്തിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
റോഡ് അറ്റകുറ്റപണിയില്‍ വ്യാപക തട്ടിപ്പ്; കുഴിയടക്കാന്‍ ഇറക്കിയത് ക്വാറയിലെ വേസ്റ്റ് കല്ല്, നാട്ടുകാര്‍ പണി തടഞ്ഞു
മണ്ണ് വിതറി റോഡിലെ കുഴിയടയ്ക്കല്‍: നാലാംമൈലില്‍ നാട്ടുകാര്‍ തടഞ്ഞു

Keywords: Road Tarring, Road-damage, National highway, NH 17, Kasaragod, Kerala, Protest against bad NH road.
Advertisement:
Advertisement: