റോഡ് അറ്റകുറ്റപണിയില്‍ വ്യാപക തട്ടിപ്പ്; കുഴിയടക്കാന്‍ ഇറക്കിയത് ക്വാറയിലെ വേസ്റ്റ് കല്ല്, നാട്ടുകാര്‍ പണി തടഞ്ഞു
Oct 3, 2014, 16:10 IST
നായന്മാര്‍മൂല : (www.kasargodvartha.com 03.10.2014) ദേശീയ പാതയിലെ റോഡ് കുഴിയടക്കുന്നതില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി. ക്വാറികളില്‍ മേല്‍പാളി നീക്കി വേസ്റ്റായി തള്ളുന്ന കല്ലുകളാണ് കുഴിയടക്കാന്‍ ഉപയോഗിക്കുന്നതെന്നാണ് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കുഴിയടക്കുന്ന പ്രവര്‍ത്തി നാട്ടുകാര്‍ നിര്‍ത്തിവെപ്പിച്ചു. ഈ കല്ലില്‍ ടാര്‍ ഉപയോഗിച്ചാല്‍ ഒരിക്കലും കുഴിയടയില്ലെന്ന് മാത്രമല്ല, വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ പെട്ടെന്ന് ഇളകിത്തെറിക്കുകയും ചെയ്യും.
നായന്മാര്‍മൂല, ബി.സി റോഡ് എന്നിവിടങ്ങളിലെ ദേശീയപാതയില്‍ കുഴിയടക്കുമ്പോഴാണ് നാട്ടുകാര്‍ തട്ടിപ്പ് കയ്യോടെ പിടികൂടിയത്. ക്വാറിയില്‍ നിന്നും ഒഴിവാക്കുന്ന വേസ്റ്റ് കല്ല് കൊണ്ടുവന്നാണ് പണി നടത്തുന്നതെന്ന് നാട്ടുകാര്‍ കണ്ടെത്തിയതോടെ കരാറുകാരനും മേല്‍നോട്ടം വഹിക്കുന്നയാള്‍ക്കും മറുപടി ഇല്ലാതായി. എഞ്ചിനീയറോട് പണിസ്ഥലം സന്ദര്‍ശിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും എഞ്ചിനീയര്‍ ഇതുവരെ എത്തിയില്ല. നാലാംമൈലില്‍ ദേശീയപാതയില്‍ രൂപപ്പെട്ട കുഴി ഇപ്പോള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ദേശീയപാത അടക്കമുള്ള റോഡുകള്‍ തകരാന്‍ പ്രധാന കാരണം റോഡ് പണിയിലെ ഇത്തരം കൃത്രിമങ്ങളാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ആവശ്യത്തിന് ടാര്‍ പോലും ഉപയോഗിക്കാതെയാണ് തട്ടിക്കൂട്ടിയുള്ള കുഴിയടപ്പ് തകൃതിയായി നടക്കുന്നത്. അടുത്തുതന്നെ സമ്പൂര്‍ണ ടാറിംഗ് നടത്തേണ്ട റോഡില്‍ രണ്ട് പ്രവര്‍ത്തികള്‍ നടത്തി ഖജനാവുമുടിക്കുന്നതിന് പകരം ഒറ്റ പ്രവര്‍ത്തിയായി റോഡ് നിര്‍മ്മാണം നടത്തിക്കൂടേ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ശരിയായ രീതിയില്‍ റോഡുപണി നടക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കിയ ശേഷം മാത്രമേ റോഡുപണി പുനരാരംഭിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന വാശിയിലാണ് നാട്ടുകാര്‍. വേണ്ടി വന്നാല്‍ റോഡ് ഉപരോധം തന്നെ നടത്താനും നാട്ടുകാര്‍ തയ്യാാറെടുത്തിട്ടുണ്ട്.
ചെര്‍ക്കളയിലെ കരാറുകാരനാണ് കുഴിയടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തി നടത്തി വരുന്നത്. പൊതുമരാമത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഇത്തരം ക്രമക്കേട് നടത്തുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. നിശ്ചിത ഇഞ്ച് കനത്തിലുള്ള കല്ലുകള്‍ മാത്രമേ സോളിംഗിനും ടാറിംഗിനും ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമായിത്തന്നെ റോഡുപ്രവര്‍ത്തി നടത്തുന്ന രേഖകളില്‍ കാണിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കുന്നില്ല.
Also Read:
മെഡല്‍ നിരാകരിച്ച സംഭവം; സരിതാ ദേവി മാപ്പുപറഞ്ഞു
Keywords: Kasaragod, Kerala, B.C Road, Road, Road Tarring, Road-damage, Naimaramoola, National highway,
Advertisement: