കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
May 26, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2016) കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ ആരംഭിച്ചു. കാലവര്‍ഷത്തിലെ നാശനഷ്ടങ്ങളും ആളപായവും ഒഴിവാക്കുന്നതിനു വേണ്ടിയാണ് മുന്‍കരുതലുകള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മെയ് 28 മുതല്‍ കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. എ ഡി എം വി പി മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അടിയന്തര ആവശ്യങ്ങളില്‍ കണ്‍ട്രോള്‍ റൂമില്‍ ആരോഗ്യം, കൃഷി, ജലസേചനം എന്നീ വകുപ്പുകളിലെ പ്രതിനിധികളുടെ സേവനം ലഭ്യമാക്കും. എല്ലാ വകുപ്പുകളിലും ദുരന്തനിവാരണ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതായിരിക്കും. തീരദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഫിഷറീസ് വകുപ്പും തീരദേശ പോലീസും നടപടികള്‍ സ്വീകരിച്ചു.
വരും വര്‍ഷങ്ങളില്‍ രൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ മുന്‍കരുതലുകള്‍ എടുക്കുമെന്നും ഭരണകൂടം കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, District, Health Department, Coastal Police, Control Room, Collectorate.