ഇവിടെ നഴ്‌സുമാര്‍ക്കും പണി കിട്ടി!
Dec 7, 2014, 17:52 IST
ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ ഭാഗം അഞ്ച്
കാസര്‍കോട്: (www.kasargodvartha.com 07.12.2014) രോഗികളോടെന്ന പോലെ അവരെ പരിചരിക്കുന്ന നഴ്‌സുമാരോടും ചില ആശുപത്രി മുതലാളിമാര്‍ പെരുമാറുന്നത് വളരെ നീചമായാണ്. ഇതിന്റെ വിരോധം നഴ്‌സുമാര്‍ തീര്‍ക്കുന്നതാകട്ടെ രോഗികളോടും.
ഹോസ്റ്റലിലെ ഭക്ഷണം തീരെ കഴിക്കാന്‍ വയ്യാതായതോടെയാണ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം നടത്തിയത്. ഹോസ്റ്റലിലെ ഭക്ഷണം കഴിക്കാനാവുന്നില്ലെന്ന് പലതവണ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും അവര്‍ വിഷയം ഗൗരവത്തോടെ പരിഗണിക്കാതിരുന്നതാണ് നേഴ്‌സുമാരെ പ്രകോപിപ്പിച്ചത്.
ഇതോടെ സമരം ചെയ്യാന്‍ നേഴ്‌സുമാര്‍ തീരുമാനിച്ചു. സൂചനാ പണിമുടക്കായിരുന്നു. ഒരു ദിവസം ഭക്ഷണം ഒഴിവാക്കി അവരില്‍ കുറേപേര്‍ ഹോസ്റ്റലില്‍ തന്നെ കിടന്നു. ജോലിക്ക് ഹാജരായില്ല. സമരം കൊണ്ടും ഈ പാവങ്ങള്‍ക്ക് ഗുണം ലഭിച്ചില്ല. സമരം ചെയ്ത ദിവസത്തെ വേതനം പോയത് മിച്ചം.
നാട്ടില്‍ എല്ലാകാര്യങ്ങള്‍ക്കും ആക്ഷന്‍ കമ്മിറ്റിയും സമരങ്ങളും നടക്കുന്നുണ്ടെങ്കിലും ആതുരസേവനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച പാവം മാലാഖകുട്ടികളുടെ കാര്യത്തില്‍ മാത്രം ആര്‍ക്കും വലിയ ശ്രദ്ധയില്ല. അത് അവര്‍ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചില്ലെന്നത് മറ്റൊരു കാര്യം. ആരും ഏറ്റെടുക്കാത്തതാണ് മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യത്തിന് കാരണം.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞതുപോലെ മാനേജ്‌മെന്റിന്റെ പീഡനത്തിലുള്ള പ്രതിഷേധം നേഴ്‌സുമാര്‍ പ്രകടിപ്പിക്കുന്നത് ഹോസ്പിറ്റലില്‍ അഡ്മിറ്റായ രോഗികളോടാണ്. എന്തു സംഭവിച്ചാലും പാവം രോഗികള്‍ക്ക് ദുരിതം എന്നര്‍ത്ഥം. ആശുപത്രിയുടെ ഒരുനിലയില്‍ പത്തോളം നഴ്‌സുമാരുടെ സേവനമുണ്ടായിടത്ത് അത് വെറും രണ്ട് പേരിലൊതുങ്ങി.
ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് കാസര്‍കോട്‌വാര്‍ത്ത...
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍
ഭാഗം ഒന്ന്:
ഭാഗം നാല്
ഡോക്ടര്‍ അഡ്മിറ്റു ചെയ്യുമെന്ന് നേഴ്‌സ് നേരത്തെ മനസില്‍ കണ്ടു!
Keywords : Kasaragod, Hospital, Nurse, Kerala, Strike, Health, Poor patients and rich doctors 5.
Advertisement:

302രൂപയുടെ മരുന്ന് 130 രൂപയ്ക്ക് കിട്ടുന്ന വിധം... ചൂഷണം ഇങ്ങനെയും
ഭാഗം മൂന്ന് :
ഇവിടെ ബുധനാഴ്ചയെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ഉറപ്പ്