city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെട്രോള്‍ പമ്പ് ഉടമയെ കൊള്ളയടിച്ച പ്രതികള്‍ എ ടി എം കൗണ്ടറിലെ സിസിടിവിയില്‍ കുടുങ്ങി; പിന്നില്‍ തൃക്കരിപ്പൂരിലേയും പടന്നയിലേയും യുവാക്കള്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 04/08/2016) പെട്രോള്‍ പമ്പുടമയെ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ അക്രമിച്ച് മൂന്നേക്കാല്‍ ലക്ഷം രൂപയും എ ടി എം കാര്‍ഡും മറ്റും കൊള്ളയടിച്ച കേസിലെ പ്രതികള്‍ എ ടി എം കൗണ്ടറിലെ സി സി ടി വിയില്‍ കുടുങ്ങി. കൊള്ളസംഘത്തിലെ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞു. തൃക്കരിപ്പൂരിലേയും പടന്നയിലേയും യുവാക്കളാണ് കൊള്ളയ്ക്കുപിന്നിലെന്ന് വ്യക്തമായിരിക്കുകയാണ്.

തൃക്കരിപ്പൂര്‍ തങ്കയത്തെ പെട്രോള്‍ പമ്പുടമയായ കുണിയന്‍പറമ്പത്തറയിലെ റിട്ട. അധ്യാപകനായ കെ രാമകൃഷ്ണന്‍ മാസ്റ്ററെ അക്രമിച്ച് പണംകൊള്ളയടിച്ച സംഘത്തെയാണ് തിരിച്ചറിഞ്ഞത്. മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ ഏതാനും കേസുകളിലെ പ്രതികളാണെന്നും നീലേശ്വരം സി ഐ ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തില്‍നടത്തിയ അന്വേഷണത്തിലാണ് തെളിഞ്ഞത്. രാമകൃഷ്ണന്‍ മാസ്റ്ററുടെ കൈയ്യില്‍നിന്നും കൊള്ളസംഘം തട്ടിയെടുത്ത എ ടി എം കാര്‍ഡ് നീലേശ്വരത്തേയും കാഞ്ഞങ്ങാട്ടേയും എ ടി എം കൗണ്ടറുകളില്‍ചെന്ന് പണംപിന്‍വലിക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമമാണ് പ്രതികളെ തിരിച്ചറിയാന്‍ കാരണമായത്.

ഇവര്‍ പാസ് വേര്‍ഡ് തെറ്റായി അടിച്ചതിനാല്‍ എ ടി എമ്മില്‍നിന്നും പണം പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നില്ല. എ ടി എം കൗണ്ടറിലെ സി സി ടി വി ദൃശ്യം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ എടാട്ടുമ്മല്‍ - കുണിയന്‍ റോഡ് പാലത്തിനടുത്തുള്ള മരമില്ലിന് സമീപംവെച്ചാണ് രാമകൃഷ്ണന്‍ മാസ്റ്ററുടെ സ്‌കൂട്ടര്‍ തടഞ്ഞ് ബൈക്കിലെത്തിയ മൂന്നംഗസംഘം മൂന്നേക്കാല്‍ ലക്ഷം രൂപയും എ ടി എം കാര്‍ഡും അടങ്ങുന്ന ബാഗ് കൊള്ളയടിച്ചത്.

രാമകൃഷ്ണന്‍ മാസ്റ്റര്‍ സഞ്ചരിച്ച കെ എല്‍ 60 - 961 നമ്പര്‍ ആക്ടീവ സ്‌കൂട്ടറും തട്ടിയെടുത്താണ് കവര്‍ച്ചാ സംഘം മടങ്ങിയത്. സ്‌കൂട്ടര്‍ പിന്നീട് ചെറുവത്തൂര്‍ കണ്ണാടിപാറയ്ക്കുസമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ എത്രയുംപെട്ടെന്നുതന്നെ പിടിയിലാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.
പെട്രോള്‍ പമ്പ് ഉടമയെ കൊള്ളയടിച്ച പ്രതികള്‍ എ ടി എം കൗണ്ടറിലെ സിസിടിവിയില്‍ കുടുങ്ങി; പിന്നില്‍ തൃക്കരിപ്പൂരിലേയും പടന്നയിലേയും യുവാക്കള്‍

Related News:
തൃക്കരിപ്പൂരില്‍ പെട്രോള്‍ പമ്പുടമയായ റിട്ട. അധ്യാപകനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് മൂന്ന് ലക്ഷം രൂപ കൊള്ളയടിച്ചു

Keywords:  Trikaripur, Kasaragod, Robbery, Kerala, Accuse, Petrol pump owner, CCTV Camera, ATM Counter

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia