city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേസുകള്‍ ഇഴയുന്നു; പിടിച്ചെടുത്ത നൂറുകണക്കിന് വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പുകളില്‍ തുരുമ്പെടുത്ത് നശിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 17/07/2017) കേസുകള്‍ ഇഴയുന്നതുമൂലം പിടിച്ചെടുത്ത നൂറുകണക്കിന് വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പുകളില്‍ തുരുമ്പെടുത്ത് നശിക്കുന്നു. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ബേക്കല്‍, വിദ്യാനഗര്‍, ബേഡകം, ആദൂര്‍, ചന്തേര പോലീസ് സ്‌റ്റേഷനുകളുടെ പറമ്പുകളില്‍ വാഹനങ്ങള്‍ കുമിഞ്ഞ് കൂടിയിരിക്കുന്ന കാഴ്ച പതിവാണ്. ചീമേനി പോലീസ് സ്‌റ്റേഷന്‍ വളപ്പിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. മലയോരത്തെ ചില പോലീസ് സ്‌റ്റേഷനുകളുടെ അവസ്ഥയും വിഭിന്നമല്ല. വര്‍ഷങ്ങളോളം പഴക്കമുള്ള പല വാഹനങ്ങളും ദ്രവിച്ച് നാശത്തിന്റെ വക്കിലാണ്.

വാഹനത്തിന്റെ അവശിഷ്ടങ്ങളില്‍ കാല്‍ തട്ടി പരിക്കേല്‍ക്കുന്നവരുടെ എണ്ണവും പെരുകിയിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ സിഐ ഓഫീസിന് സമീപത്തായി 200ലേറെ ഇരുചക്ര വാഹനങ്ങളും കാറുകളും മുച്ചക്രവാഹനങ്ങളും കെട്ടിക്കിടക്കുന്നുണ്ട്. സ്റ്റേഷന്റെ മുന്‍വശത്ത് ടിപ്പര്‍ ലോറികളടക്കം നിരവധി വാഹനങ്ങള്‍ വഴിമുടക്കി നില്‍ക്കുന്നു. ഇതുമൂലം പോലീസ് സ്‌റ്റേഷനുകളിലെ ജീപ്പുകളും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങളും പാര്‍ക്ക് ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്.
കേസുകള്‍ ഇഴയുന്നു; പിടിച്ചെടുത്ത നൂറുകണക്കിന് വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പുകളില്‍ തുരുമ്പെടുത്ത് നശിക്കുന്നു

മണല്‍, കഞ്ചാവ് കടത്ത്, മദ്യക്കടത്ത് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണ് കൂടുതലും വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസുകള്‍ തീരാനും തീര്‍പ്പാകാനും നേരിടുന്ന കാല താമസമാണ് വാഹനങ്ങള്‍ ഇങ്ങനെ കെട്ടിക്കിടക്കാന്‍ ഇടയാകുന്നത്. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ വാഹനങ്ങള്‍ നിറഞ്ഞതിനാല്‍ സിവില്‍ സ്റ്റേഷന്‍ വളപ്പിലാണ് വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ വാഹനങ്ങള്‍ കാസര്‍കോട്-കാഞ്ഞങ്ങാട് തീരദേശ റോഡിന് സമീപത്തും ചട്ടഞ്ചാലിലുമായി നിരത്തിയിട്ടിരിക്കുന്നു. സ്ഥല പരിമിതി കാരണം റോഡിന്റെ ഇരുവശങ്ങളിലുമായാണ് വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

പോലീസ് പിടികൂടുന്ന വാഹനങ്ങള്‍ ചട്ടഞ്ചാലില്‍ കൂട്ടിയിടുന്നതിനെതിരെ നാട്ടുകാര്‍ ഈയിടെ സമര പരിപാടികള്‍ പോലും സംഘടിപ്പിച്ചിരുന്നു. ഈ വാഹനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇതുവരെയായിട്ടും പ്രശ്‌നത്തിന് പരിഹാരമുണ്ടായിട്ടില്ല.

കുമ്പള, ബദിയഡുക്ക പോലീസ് സ്‌റ്റേഷന്‍ വളപ്പുകളില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മറവില്‍ കഞ്ചാവ് വില്‍പ്പനയും മദ്യവില്‍പ്പനയും നടക്കുന്നുണ്ട്. എല്ലായിടങ്ങളിലും ഇത്തരം വാഹനങ്ങളില്‍ രാത്രി കാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങളാണ് കേസ് നടപടികളിലെ കാലതാമസം കാരണം നശിച്ചു കൊണ്ടിരിക്കുന്നത്. കേസുകള്‍ അതിവേഗ കോടതികളിലും മറ്റും വേഗത്തില്‍ തീര്‍പ്പാക്കിയാല്‍ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നത് തടയാനും ലേലത്തില്‍ വിറ്റ് സര്‍ക്കാറിന് മുതല്‍ കൂട്ടാക്കാനും സാധിക്കും.

Keywords: Police station compounds Dumped Confiscated  is full of Seized vehicles,  Kasaragod, Case, Police-Station, Vehicles, Kumbala, Bekal, Hosdurg, Cheemeni, Nileshwaram, News, Kerala, Police station compound is full of Seized vehicles.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia