city-gold-ad-for-blogger

43 കുപ്പി വിദേശമദ്യം ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് തിരയുന്നു

കാസര്‍കോട്: (www.kasargodvartha.com 10.05.2016) 43 കുപ്പി ഗോവന്‍ നിര്‍മിത വിദേശമദ്യം ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. അടുക്കത്തുബയലിലെ രജനീഷ് എന്ന യുവാവാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് 5.30 ന് കാസര്‍കോട് ടൗണ്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയ്ക്കിടയിലാണ് വിദേശ മദ്യം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലായിരുന്നു ഇത്. പോലീസിനെക്കണ്ട് യുവാവ് മദ്യം ഉപേക്ഷിച്ച് ഓടുകയായിരുന്നു.

പ്രതിയെ പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 43 കുപ്പി വിദേശമദ്യം ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് തിരയുന്നു

Keywords: Kasaragod, Police, Accuse, Youth, Goa, Alcohol, Town Police, SI, Ranjith Raveendran, Investigation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia