city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തിലെ മുഴുവന്‍ പ്രചാരണ ബോര്‍ഡുകളും പോലീസ് നീക്കം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 07.05.2016) കറന്തക്കാട് ട്രാഫിക് സര്‍ക്കിളില്‍ സ്ഥാപിച്ച പ്രാധാനമന്ത്രി നരേന്ദ്ര മോഡിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കമുടലെടുത്തു.

ബി ജെ പി നേതാക്കളുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയില്‍ കറന്തക്കാട്ടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതരും പോലീസും എത്തി ബോര്‍ഡ് നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു. മോഡിയുടെ ബോര്‍ഡ് നീക്കം ചെയ്യുകയാണെങ്കില്‍ നഗരപരിധിയിലെ മുഴുവന്‍ അനധികൃത ബോര്‍ഡുകളും നീക്കം ചെയ്യണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതേചെല്ലി വീണ്ടും തര്‍ക്കം ഉടലെടുത്തു.

ജില്ലാ പോലീസ് ചീഫ്, കാസര്‍കോട് ഡി വൈ എസ് പി, സി ഐമാര്‍ തുടങ്ങി 300ഓളം കേരള - കര്‍ണാടക പോലീസുകാര്‍ ചേര്‍ന്ന് കറന്തക്കാട് മുതല്‍ തായലങ്ങാടി വരെയും, കറന്തക്കാട് മുതല്‍ വിദ്യാനഗര്‍ വരെയുള്ള ദേശീയ പാതയിലെ മുഴുവന്‍ ബോഡുകളും ബി ജെ പി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ തന്നെ നീക്കം ചെയ്തു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തും മറ്റും സ്ഥാപിച്ച ബേര്‍ഡുകളും നീക്കം ചെയ്തിട്ടുണ്ട്. പോലീസ് ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

നഗരത്തിലെ മുഴുവന്‍ പ്രചാരണ ബോര്‍ഡുകളും പോലീസ് നീക്കം ചെയ്തു


Keywords: Police removes all election boards around the cityKasaragod, BJP, Flex Board, Police, Election 2016, Vidhyanagar, Karandhakkad, CI, Old Bus Stand, Kasaragod DYSP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia